മുക്കം: കുളിമുറിയില്‍ നിന്ന് കുളി കടവിലേക്ക് എന്ന ലക്ഷ്യവുമായി എന്റെ സ്വന്തം ഇരുവഴിഞ്ഞി വാട്‌സാപ്പ് കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ചോണാട് കടവില്‍ കൂട്ടക്കുളിനടത്തി. ചെറിയ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ 150 ഓളംപേര്‍ പങ്കെടുത്ത പരിപാടിയില്‍ ഇരുവഴിഞ്ഞി പൂഴ സംരക്ഷണ പ്രതിജ്ഞ ഗ്ലോബല്‍ സെസെററി പ്രസിഡന്റ് ഗുലാം ഹുസ്സന്‍ ചൊല്ലി കൊടുത്തു. കൂട്ടകുളിയുടെ ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ സുഹ്‌റ കരുവോട്ട് നിര്‍വ്വഹിച്ചു.
ചെയര്‍മാന്‍ പി.കെ.സി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. പൊതുജനങ്ങളെ പുഴയിലേക്ക് ആകര്‍ഷിക്കുന്നതിനും, ജനങ്ങളുടെ നിരന്തരമായ ഇടപെടല്‍ കൊണ്ട് പുഴ മലിനീകരണം തടയുന്നതിനും വേണ്ടിയാണ് കൂട്ട കുളി സംഘടിപ്പിച്ചത്. കാരശേരി ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ജി.അബ്ദുല്‍ അക്ബര്‍, സവാദ് ഇബ്രാഹീം, മാനവം പ്രസിഡന്റ് എന്‍.എം. ഹാഷിര്‍, എന്റെ സ്വന്തം ഇരുവഴിഞ്ഞി സെക്രട്ടറി അബ്ദുല്‍ നാസര്‍ എറക്കോടന്‍, പി.കെ.അബ്ദുറസാഖ്, സി.സുന്ദരന്‍, പി.കെ.റഹ്മത്തുല്ല, പി.കെ. ഫൈസല്‍, ചോണാട് ഉണ്ണിമായി, ടി. അഹമ്മദ്‌സലീം, മുസ്തഫ ചേന്ദമംഗലൂര്‍, അബ്ദു കക്കാട്, ജാഫര്‍ പുതുക്കുടി, അശ്‌റഫ് ചാലില്‍, ടി.കെ.സി. ബഷീര്‍ പാഴൂര്‍ തുടങ്ങിയവര്‍ കൂട്ടക്കുളിക്ക് നേതൃത്വം നല്‍കി.