ഒറ്റപ്പാലം: ജില്ലയില്‍ കുഴല്‍പണ ഇടപാടുകള്‍ വര്‍ധിക്കുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിനു വിവരം ലഭിച്ചു. ലക്ഷക്കണക്കിനു രൂപയുടെ ഇടപാടുകളാണ് ഓരോദിവസവും ഇത്തരത്തില്‍ നടക്കുന്നത്. 50000-ത്തിനു മുകളില്‍ എത്രലക്ഷം വേണമെങ്കിലും ഇത്തരത്തില്‍ എത്തിക്കുന്നതിനു സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നു.പ്രതിമാസം ഇത്തരത്തില്‍ കോടിക്കണക്കിനു രൂപയുടെ ഇടപാടുകളാണ് നടന്നുവരുന്നത്. അതീവ രഹസ്യമായി നടക്കുന്ന ഇടപാടുകള്‍ പിടികൂടുന്നതിനു പോലീസിനോ മറ്റു ബന്ധപ്പെട്ട വകുപ്പുകള്‍ക്കോ കഴിയാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്.
രാജ്യത്തിന്റെ സമ്പദ്ഘടനയ്ക്ക് തുരങ്കം വയക്കുന്ന കുഴല്‍പണ ഇടപാടുകള്‍ നാള്‍ക്കുനാള്‍ വര്‍ധിക്കുന്നതായാണ് രഹസ്യവിവരം. ഇതിനെ ഫലപ്രദമായി നേരിടുന്നതിനോ പ്രതികളായവരെ നിയമത്തിനുമുന്നില്‍ എത്തിക്കുന്നതിനോ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ആകാത്ത സ്ഥിതിയാണ്.വിദേശ രാജ്യങ്ങളില്‍നിന്നാണ് നിയമവിധേയമല്ലാതെ പണമെത്തുന്നത്. വിദേശത്തുള്ളവര്‍ നാട്ടിലെ ബന്ധുക്കള്‍ക്കും ഇടപാടുകള്‍ക്കും വിദേശത്തുള്ള കുഴല്‍പണ ഇടപാടുകാരനെയോ ഏജന്റിനെയോ സമീപിച്ച് ആവശ്യമുള്ള തുക നാട്ടിലെ വിലാസക്കാരന് നല്കാന് ഏല്പിക്കുകയും ഇവരുടെ നാട്ടിലെ ഏജന്റ് പണം കൃത്യമായി ഉടമയെ ഏല്പിക്കുകയും ചെയ്യും.
കറകളഞ്ഞ വിശ്വാസ്യതയാണ് കുഴല്‍പണ ഇടപാടുകള്‍ വ്യാപിപ്പിക്കുന്നതിനു മുഖ്യകാരണം. പണം എത്തിക്കുന്നതില്‍ ഒരുതരത്തിലുള്ള വഞ്ചനയും ഇവര്‍ കാണിക്കില്ലെന്നാണ് പറയപ്പെടുന്നത്. ലക്ഷക്കണക്കിനു രൂപയാണ് കുഴല്‍പണ ഇടപാടുമൂലം സര്‍ക്കാരിന് ടാക്സ് ഇനത്തില്‍ ലഭിക്കാതെ പോകുന്നത്.കുഴല്‍പണ ഇടപാടു സംഘങ്ങളുടെ എണ്ണം വര്‍ധിച്ചതായും സൂചനയുണ്ട്. മാന്യമായി വസ്ത്രം ധരിച്ചെത്തുന്ന കുഴല്‍പണ വിതരണശൃംഖലയിലെ കണ്ണികള്‍ അജ്ഞാതരായിരിക്കും. പാന്സിനടിയില് ബെല്‍റ്റുപോലെ നിര്‍മിച്ച തുണി ഉറയിലാണ് ഇവര്‍ പണം സൂക്ഷിക്കുന്നത്.ഉടമയ്ക്ക് പണം നല്കികഴിഞ്ഞാല് ഉടനേ ഇവര്‍ സ്ഥലംവിടും. കുഴല്‍പണ ഇടപാടുകള്‍ കണെ്ടത്തുന്നതിലും പിടികൂടുന്നതിലും പോലീസും സാമ്പത്തിക കാര്യങ്ങള്‍ കണെ്ടത്തി പിടികൂടുന്നതിന് നിയോഗിക്കപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികളുമെല്ലാം തികഞ്ഞ പരാജയമാണ്. ഇതുകൊണ്ടുതന്നെയാണ് കുഴല്‍പണ ഇടപാടുകള്‍ വര്‍ധിക്കുന്നതിനു കാരണമായത്.ഓണക്കാലം അടുത്തതോടെ ഇനിമുതല്‍ കുഴല്‍പണ ഇടപാടുകള്‍ കൂടാനുള്ള സാധ്യത ഏറെയാണ്.
ഇതിനെതിരേ ഫലപ്രദമായ നടപടി കൈക്കൊള്ളാനും ഇടപാടുകാരെ പിടികൂടുന്നതിനും പോലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിവരപ്രകാരം ബന്ധപ്പെട്ടവര്‍ നടത്തിയിട്ടുണെ്ടങ്കിലും കാര്യമായ ഇടപെടലുകളൊന്നും ഇതുവരെയും ഉണ്ടായിട്ടില്ലെന്ന് വിമര്‍ശനമുണ്ട്. സാമ്പത്തിക വിഷയങ്ങള്‍ പിടികൂടേണ്ട എന്‍ഫോഴ്സ്മെന്റ് പോലുള്ള ഏജന്‍സികളുടെ പ്രവര്‍ത്തനവും വിമര്‍ശന വിധേയമാണ്. കഴിഞ്ഞ ഒരുവര്‍ഷത്തിനിടയ്ക്ക് കാര്യമായ ഒരു കുഴല്‍പണ വേട്ടപോലും നടന്നിട്ടില്ലെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.