കുവൈത്ത് : തൊഴിലാളി ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചതിനെ തുടര്‍ന്നു എണ്ണ കമ്പനി തൊഴിലാളികള്‍ പ്രഖ്യാപിച്ച സമരത്തിനു തുടക്കമായി. ആഗോള വ്യാപകമായി എണ്ണ വിലയില്‍ വന്ന ഇടവിനെ തുടര്‍ന്നാണു ജീവനക്കാര്‍ക്ക് ലഭിച്ചിരുന്ന പല ആനുകൂല്യങ്ങളും ഓയില്‍ കമ്പനികള്‍ റദ്ദുചെയ്തത്. അതേ സമയം സമരം നേരിടുന്നതിന് ആവശ്യമായ എല്ലാ മുന്‍കരുതലുകളും സംവിധാനങ്ങളും സജ്ജീകരിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. പുതുക്കിയ വേതനനിരക്ക് മരവിപ്പിച്ച് സമരക്കാരുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് കെഒസി അധികൃതര്‍ സമരക്കാരെ അറിയിച്ചിരുന്നുവെങ്കിലും യുണിയനുകള്‍ തയ്യാറായിട്ടില്ല. മേഖലയിലെ മുഴുവന്‍ പേരെയും അണിനിരത്തികൊണ്ടാണ് പണിമുടക്കില്‍ പങ്കെടുക്കുന്നതെന്ന് തൊഴിലാളി യൂണിയന്‍ മേധാവി സെയ്ഫ് അല്‍ ഖത്താനി അറിയിച്ചു. കമ്പനികളും തൊഴിലാളികളും വിട്ടുവീഴ്ചയ്ക്ക് തയ്യാറാവാത്തത് രാജ്യത്തെ മുഖ്യ വരുമാന സ്രോതസായ എണ്ണ ഉത്പാദനത്തെ ബാധിക്കുമെന്നാണ് കരുതുന്നത്.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍