ചങ്ങരംകുളം: അധ്യാപകരെന്നാല്‍ പാഠപുസ്തകങ്ങളുടെ സഹായി മാത്രമല്ല മറിച്ച് പ്രകൃതിയെ അറിയുന്ന നല്ലൊരു കര്‍ഷകന്‍ കൂടിയാകണമെന്ന തത്വം യാഥാര്‍ഥ്യമാക്കുകയാണ് ഈ വിദ്യാര്‍ഥികള്‍. ഏറെ ഭാരമുള്ള ബിഎഡ് പഠനങ്ങള്‍ക്കിടയിലും കൃഷിയില്‍ നൂറുമേനി വിളവെടുപ്പ് നടത്തി വിജയിച്ച ഈ ഭാവി അധ്യാപകരെ എത്ര പ്രശംസിച്ചാലും മതിയാവില്ല. പൊന്നാനി എംഐ ബിഎഡ് കോളജിലെ വിദ്യാര്‍ഥികളാണ് കോളജ് വളപ്പില്‍ കൃഷി ചെയ്ത ചീരയുടെ വിളവെടുപ്പ് നടത്തിയത്.
വിദ്യാര്‍ഥികള്‍ തന്നെയാണ് കോളജ് വളപ്പുനിറയെ ചീരകൃഷി ഒരുക്കിയത്. അധ്യാപകരും പിന്തുണയുമായി എത്തിയതോടെ കൃഷിക്ക് നൂറുമേനി വിജയമായിരുന്നു. തീര്‍ത്തും ജൈവകൃഷി രീതിയിലാണ് വിദ്യാര്‍ഥികള്‍ കൃഷിയിറക്കിയത്. ചീരക്ക് പുറമെ വെണ്ട, കാബേജ്, പയര്‍, വാഴ എന്നിവയും വിദ്യാര്‍ഥികള്‍ കൃഷി ചെയ്തിട്ടുണ്ട്. മണ്ണിനെ അറിഞ്ഞവര്‍ക്ക് മനസിനെ തിരിച്ചറിയാം എന്ന സത്യം ഈ വിദ്യാര്‍ഥികള്‍ അനുഭവിച്ചറിയുകയാണിന്ന്.