പത്തനാപുരം: സ്ഥലപരിമിതിയില്‍ വീര്‍പ്പ് മുട്ടുമ്പോഴും പത്തനാപുരം കെഎസ്ആര്‍ടിസി ഡിപ്പോയില്‍ അനധികൃത പാര്‍ക്കിംഗ്.ഓഫീസിനും ഗാരേജിനും സമീപത്തായാണ് ഇരുചക്രവാഹനങ്ങളും കാറുകളുമുള്‍പ്പെടെ സ്വകാര്യ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്. ഇതില്‍ ഏറെയും ജീവനക്കാരുടെവാഹനങ്ങളാണ്. സ്ഥലപരിമിതി മൂലംഅടിസ്ഥാന സൗകര്യവികസനം പോലും എത്തിയിട്ടില്ലാത്ത പത്തനാപുരം ഡിപ്പോയിലാണ് അനധികൃത പാര്‍ക്കിംഗ് ബുദ്ധിമുട്ട്‌സൃഷ്ടിക്കുന്നത്.
അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്കിന് സമീപത്തെ പാര്‍ക്കിംഗ് കാരണം ഡിപ്പോയില്‍ എത്തുന്ന ബസുകള്‍ നിര്‍ത്തിയിടുന്നത് ഡിപ്പോയുടെ മധ്യഭാഗത്തായാണ്.ബസുകള്‍ തിരിച്ചിറക്കാനും ഇത്ബുദ്ധിമുട്ടാകാറുണ്ട്. തിരക്കുള്ള സമയങ്ങളില്‍ പല ബസുകളും ഇക്കാരണത്താല്‍ ഡിപ്പോയില്‍ കയറാറുമില്ല. മറ്റ്ഡിപ്പോകളിലെജീവനക്കാരുടേതുള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഇവിടെ പാര്‍ക്ക് ചെയ്യുന്നുണ്ട്.
സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലെവാഹനങ്ങളും ഇവിടെയാണ് പാര്‍ക്ക് ചെയ്യുന്നത്.സമീപ ഡിപ്പോകളില്‍ വാഹന പാര്‍ക്കിംഗിനായി പ്രത്യേകം സൗകര്യമൊരുക്കുമ്പോള്‍ ഇവിടെ അതിനും സൗകര്യമില്ല. വനംവകുപ്പിന്റെ സ്ഥലം ഏറ്റെടുത്ത് ഡിപ്പോ വികസനം സാധ്യമാക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.എന്നാല്‍ വകുപ്പുതല ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ശീതസമരം കാരണം അതും നടപ്പായിട്ടില്ല.