എടക്കര: കെഎസ്.ആര്‍ടി ബസില്‍ കടത്തുകയായിരുന്ന മാനിറച്ചി വഴിക്കടവ് എക്‌സൈസ് ചെക്കുപോസ്റ്റില്‍ പിടികൂടി.ഗൂഢല്ലൂരില്‍ നിന്നും പെരിന്തല്‍മണ്ണയിലേക്ക് പോകുകയായിരുന്ന ബസില്‍ നിന്നുമാണ് മൂന്ന് കിലോയോളം മാനിറച്ചി പിടികൂടിയത്.
ഇന്നലെ പത്തേമുക്കാലോടെയാണ് സംഭവം. ബസിന്റെ മുകളിലത്തെ റാക്കില്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു മാംസം.
മാംസം വനം ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി സുരേഷ്ബാബു, പ്രിവന്റീവ് ഓഫിസര്‍ കെ.എസ്.സുര്‍ജിത്, സിഇഒമാരായ ഡി.ഷിബു, കെ.സുധീര്‍, കെ.മുഹമ്മദ് എന്നിവരടങ്ങുന്ന സംഘമാണ് മാനിറച്ചി പിടികൂടിയത്.