പത്തനാപുരം : കെ ബി ഗണേഷ് കുമാര്‍ എം എല്‍ എയുടെ സാന്നിധ്യം മണ്ഡലത്തില്‍ ഇല്ലെന്നാരോപിച്ച് എ ഐ വൈ എഫ് നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. നേതാവി നെ സോഷ്യല്‍ മീഡിയയിലൂടെ തന്നെ താക്കീത് ചെയ്ത് സിപിഐ നേതൃത്വം.പത്തനാപുരം എംഎല്‍ എയുടെ അസാന്നിധ്യം എല്‍ ഡി എഫ് ചര്‍ച്ച ചെയ്യണമെന്നും മന്ത്രി ആക്കണമെന്നുള്ള അനുഭാവികളുടെ ചര്‍ച്ചകള്‍ മാത്രമേ ഉള്ളൂവെന്നും സോഷ്യല്‍ മീഡിയയിലൂടെ എ ഐവൈ എഫ് മണ്ഡലം കമ്മിറ്റിയംഗം ഇല്ല്യാസ് ആവശ്യപ്പെടുന്നു.
എന്നാല്‍ ഇതിന് പിന്നാലെയാണ് സി പി ഐ മണ്ഡലം സെക്രട്ടറി ജിയാസുദ്ദീന്‍ അംഗത്തിന് ശക്തമായ താക്കീതുമായിരംഗത്ത് വന്നിരിക്കുന്നത്.ചില കാര്യങ്ങള്‍ വീണ്ടും ഓര്‍മ്മിപ്പിക്കേണ്ടി വന്നതില്‍ ഖേദമുണ്ടെന്നും അനാവശ്യപോസ്റ്റുകള്‍ ഇട്ട് രാഷ്ട്രീയ എതിരാളികള്‍ക്ക് ആയുധം നല്‍കരുതെന്നും മറുപടിയായി പറയുന്നു.കോണ്‍ഗ്രസുമായി നേര്‍ക്കുനേര്‍ പോരാടിയ പാര്‍ട്ടിക്ക് കൂടെയുള്ളവരെ തള്ളിപറയുന്ന പാരമ്പര്യമി ല്ലെന്നും സെക്രട്ടറിയുടെ പോസ്റ്റില്‍ പറയുന്നു.
തെരുഞ്ഞെടുപ്പ് വേളയില്‍ ഗണേഷ്കുമാറിനെ ഒപ്പം നിര്‍ത്തണമെന്നുള്ള മേല്‍ഘടകത്തിന്റെ തീരുമാന ത്തിനെതിരെ ആദ്യമുതലെ യുവജന വിഭാഗത്തില്‍ നിന്നും അപശബ്ദങ്ങള്‍ ഉയര്‍ന്നിരുന്നു.എന്നാല്‍ ആദ്യ മായാണ് പരസ്യമായി എല്‍ഡിഎഫ്ഗണേഷ്കുമാറിന്റെ അസാന്നിധ്യം ചര്‍ച്ച ചെയ്യണമെന്നാവ ശ്യപ്പെട്ട് സോഷ്യല്‍മീഡിയയിലൂടെ നേതാക്കള്‍ പ്രതികരിക്കുന്നത്.