കേന്ദ്രസംസ്ഥാന സര്‍ക്കാരുടെ ജനദ്രോഹ നടപടിക്കെതിരെ യുഡിഎഫ് ധര്‍ണ 17ന്

kkd-UDFപുനലൂര്‍: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ക്കെതിരെ യുഡിഎഫ് നടത്തുന്ന സമരത്തിന്റെ ഭാഗമായി ഒക്‌ടോബര്‍ 17ന് രാവിലെ പത്തുമുതല്‍ പുനലൂര്‍ താലുക്ക് ഓഫീസിന് മുന്നില്‍ യുഡിഎഫ് ധര്‍ണ സംഘടിപ്പിക്കും.സമരത്തിന്റെ മൂന്നാംഘട്ടമെന്ന നിലയിലാണ് താലുക്ക് ഓഫീസിന് മുന്നില്‍ സമരം നടത്തുന്നത്. കേരളത്തിലുടനീളം സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണത്തില്‍ നടന്നിരിക്കുന്ന ക്രമക്കേട് വിജിലന്‍സ് അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും പെന്‍ഷന്‍ ലഭിക്കാത്തവര്‍ക്ക് അടിയന്തിരമായി വിതരണം ചെയ്യണമെന്നും യുഡിഎഫ് പുനലൂര്‍ നിയോജക മണ്ഡലം ചെയര്‍മാന്‍ കരിക്കത്തില്‍ പ്രസേന്നന്‍ ആവശ്യപ്പെട്ടു.

ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ് യോഗം ഉദ്ഘാടനം ചെയ്തു. യുഡിഎഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ കരിക്കത്തില്‍ പ്രസേന്നന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പുനലൂര്‍ സ്വയംവര ഹാളില്‍ കൂടിയ യോഗത്തില്‍ മുന്‍ എംഎല്‍എ പുനലൂര്‍ മധു, ഫിലിപ് കെ.തോമസ്, ചാമക്കാല ജ്യോതികുമാര്‍, അഞ്ചല്‍ സോമന്‍, എം. നാസര്‍ഖാന്‍, സി. ബാലചന്ദ്രന്‍, കെ. ശശിധരന്‍, കൈപ്പള്ളില്‍ മാധവന്‍കുട്ടി, സഞ്ജു ബുഖാരി, നെല്‍സണ്‍ സെബാസ്റ്റ്യന്‍, എന്‍. ബി. ബാലചന്ദ്രന്‍, ഗീതാകുമാരി, തോയിത്തല മോഹനന്‍, സി.കെ. പുഷ്പരാജന്‍, വിത്സണ്‍ ഏബ്രഹാം, എ.എ. ബഷീര്‍, സുഗതന്‍,ആര്‍. സുന്ദരേശന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related posts