വെ​ജ് ബ​ർ​ഗ​ർ ഓ​ർ​ഡ​ർ ചെ​യ്ത​വ​ർ​ക്ക് ക​ഫേ വി​ള​മ്പി​യ​ത് ചി​ക്ക​ൻ: ഭ​ക്ഷ്യ വ​കു​പ്പി​ന് പ​രാ​തി ന​ൽ​കി ഉ​പ​ഭോ​ക്താ​ക്ക​ൾ; വീ​ഡി​യോ വൈ​റ​ൽ

അ​ഹ​മ്മ​ദാ​ബാ​ദി​ൽ, വെ​ജ് ബ​ർ​ഗ​ർ ഓ​ർ​ഡ​ർ ചെ​യ്ത ഒ​രു കൂ​ട്ടം സ​സ്യ​ഭു​ക്കു​ക​ൾ​ക്ക് ക​ഫേ​യി​ൽ നി​ന്ന് ന​ൽ​കി​യ​ത് ചി​ക്ക​ൻ ബ​ർ​ഗ​ർ. ഭ​ക്ഷ​ണം ക​ഴി​ക്കാ​നെ​ത്തി​യ​വ​രി​ൽ ഒ​രാ​ളാ​യ വി​ത​സ്ത വ്യാ​സ് ക​ഫേ ജീ​വ​ന​ക്കാ​രു​മാ​യി ത​ർ​ക്കി​ക്കു​ന്ന​തി​ൻ്റെ വീ​ഡി​യോ വൈ​റ​ലാ​യ​തി​ന് ശേ​ഷ​മാ​ണ് സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്.

“അ​യാ​ൾ ഞ​ങ്ങ​ൾ​ക്ക് അ​ബ​ദ്ധ​ത്തി​ൽ ചി​ക്ക​ൻ ന​ൽ​കി.. ഇ​ത് തെ​റ്റാ​ണ്. ഇ​ത് ചി​ക്ക​ൻ ബ​ർ​ഗ​ർ ആ​ണെ​ന്ന് അ​റി​യാ​ത്ത​വ​ർ അ​ത് ക​ഴി​ക്കു​മാ​യി​രു​ന്നു,” അ​വ​ർ വീ​ഡി​യോ​യി​ൽ പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ.

വെ​യി​റ്റ​ർ ആ​ദ്യം ക​ള്ളം പ​റ​യു​ക​യും ത​ൻ്റെ തെ​റ്റ് സ​മ്മ​തി​ച്ചി​ല്ലെ​ന്നും ഉ​പ​ഭോ​ക്താ​ക്ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി. പാ​ത്രം ച​വ​റ്റു​കു​ട്ട​യി​ലേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞ് അ​പ​ക​ടം മ​റ​യ്ക്കാ​ൻ അ​യാ​ൾ ശ്ര​മി​ച്ചു​വെ​ന്നും അ​വ​ർ വീ​ഡി​യോ​യി​ൽ ആ​രോ​പി​ച്ചു.

ഉ​പ​ഭോ​ക്താ​വി​ൻ്റെ അ​ഭി​പ്രാ​യ​ങ്ങ​ൾ ഇ​ങ്ങ​നാ​യി​രി​ക്കെ, ഭ​ക്ഷ​ണ​ശാ​ല ഒ​രു മാ​ധ്യ​മ​ത്തോ​ട് സം​സാ​രി​ക്കു​ക​യും ഇ​തൊ​രു വെ​ജ് മീ​ൽ ആ​ണെ​ന്നും അ​തി​ൽ ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന സോ​സ് കാ​ര​ണം ചി​ക്ക​ൻ പോ​ലു​ള്ള ഫ്ലേ​വ​റി​ൽ ചേ​ർ​ക്കാ​മാ​യി​രു​ന്നു​വെ​ന്നും പ​റ​ഞ്ഞു.

ഇ​ക്കാ​ര്യം ക​ണ്ടെ​ത്തി വ്യ​ക്ത​ത വ​രു​ത്താ​ൻ ഭ​ക്ഷ്യ​വ​കു​പ്പി​നെ അവർ സ​മീ​പി​ച്ചു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​വ​ർ അ​ഹ​മ്മ​ദാ​ബാ​ദ് മു​നി​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കുകയും, തു​ട​ർ​ന്ന് സ​ർ​ക്കാ​ർ ബോ​ഡി ക​ഫേ​യ്ക്ക്  5,000 രൂ​പ പി​ഴ ചു​മ​ത്തുകയും ചെയ്തു.

 

Related posts

Leave a Comment