ട്രെയിന്‍ യാത്രയ്ക്കിടെ നടിയുടെ ബാഗ് എലി കരണ്ടു!

qqqqqqqqqqqqqമുംബൈയില്‍ നിന്നാണ് സംഭവം. ലാത്തൂര്‍ എക്‌സ്പ്രസിന്റെ ഫസ്റ്റ് ക്ലാസ് ബോഗിയില്‍ യാത്ര ചെയ്ത മറാത്തി നടി നിവേദിത സാറാഫിന്റെ ബാഗാണ് എലികള്‍ തുരന്നത്. പ്രമുഖ നടന്‍ അശോക് സാറാഫിന്റെ ഭാര്യയാണ് നിവേദിത. നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നടി റെയില്‍വേ അധികൃതര്‍ക്ക് പരാതി നല്കി. ട്വിറ്ററിലൂടെയാണ് എലിയുടെ വിളയാട്ടം നടി ലോകത്തെ അറിയിച്ചത്.

എലി തുരന്ന ബാഗിന്റെ ചിത്രവും അവര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കുമെന്ന് റെയില്‍വേ വ്യക്തമാക്കി. ആഹാരസാധനങ്ങള്‍ യാത്രക്കാര്‍ ബോഗികളില്‍ ഉപേക്ഷിക്കുന്നതാണ് എലികള്‍ വരാന്‍ കാരണമെന്നാണ് റെയില്‍വേയുടെ വാദം.

Related posts