കരുനാഗപ്പള്ളി: ഉത്സവ നാളുകളില്‍ പോലും വിലക്കയറ്റം നിയന്ത്രിക്കാതെ പാവപ്പെട്ട ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയ സര്‍ക്കാരണ് കേരളം ഭരിക്കുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനംരാജേന്ദ്രന്‍ .എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആര്‍.രാമചന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം തൊടിയൂര്‍ വെളുത്തമണലില്‍ നടന്ന യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ പൊതുവിതരണ സംമ്പ്രദായം ശക്തിപ്പെടുത്തി വിലക്കയറ്റം നിയന്ത്രിക്കുമെന്നും പെന്‍ഷന്‍ വീടുകളില്‍ എത്തിക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തുമെന്നും കാനം പറഞ്ഞു. മനുഷ്യന്റെ ഭക്ഷണ ക്രമത്തെ പോലും വര്‍ഗീയ വത്ക്കരിക്കാന്‍ ശ്രമിക്കുന്ന സംഘപരിവാര്‍ ശ്രമങ്ങള്‍ക്ക് കേരളം ശക്തമായ മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.ആര്‍.ശ്രീജിത്ത് അധ്യക്ഷതവഹിച്ചു.
പി.ആര്‍.വസന്തന്‍,കെ.കെ.അഷ്‌റഫ്,പി.കെ.ബാലചന്ദ്രന്‍,ആര്‍.സോമന്‍പിള്ള,വി.രാജന്‍പിള്ള,ശ്രീലേഖാ വേണുഗോപാല്‍,അനില്‍.എസ്.കല്ലേലിഭാഗം,കടവിക്കാട്ട് മോഹനന്‍,പി.കെ.ജപ്രകാശ്,തുടങ്ങിയവര്‍ പ്രസംഗിച്ചു.