വൈക്കം: കേരളം സ്ത്രീ സുരക്ഷ ഇല്ലാത്ത സംസ്ഥാനമായി മാറിയെന്ന് കൊടിയേരി ബാലകൃഷ്ണന്. എല്‍ഡിഎഫ് തെരഞ്ഞെടുപ്പു പ്രചാരണയോഗം കച്ചേരിക്കവലയില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബിജെപി മത്സരിക്കുന്നത് എല്‍ഡിഎഫിനെ പരാജയപ്പെടുത്താനാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ തൊഴിലാളികളുടെ മിനിമംകൂലി 500 രൂപ ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഡ്വ. പി.കെ. ഹരികുമാര്‍ അധ്യക്ഷത വഹിച്ചു. വി.എന്‍.വാസവന്, സി.കെ.ശശിധരന്, കെ.ശെല്‍വരാജ്, കെ.കെ. ഗണേശന്, സുഭാഷ് പുഞ്ചക്കോട്ടില്‍, പി.എം.മാത്യു, സന്തോഷ്കാല തുടങ്ങിയവര്‍ പ്രസംഗിച്ചു.
കേരളം സ്ത്രീ സുരക്ഷയില്ലാത്ത സംസ്ഥാനമായി മാറിയെന്ന് കോടിയേരി ബാലകൃഷ്ണന്
