കേരളത്തില്‍ മാറ്റത്തിന്റെ കാറ്റ് അലയടിക്കുന്നു: കേന്ദ്രമന്ത്രി റൂഡി

tcr-roodiതൃശൂര്‍: മോദിയുടെ റഡാറില്‍ പ്രഥമ പരിഗണനയാണ് കേരളത്തിനെന്നു കേന്ദ്രമന്ത്രി രാജീവ്പ്രതാപ് റൂഡി. കേരളത്തില്‍ മാറ്റത്തിന്റെ കാറ്റാണ് അലയടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ജില്ലാ തെരഞ്ഞെടുപ്പു കണ്‍വന്‍ഷനും സ്ഥാനാര്‍ഥികളെ പരിചയപ്പെടുത്തലും ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉത്തരേന്ത്യയും മധ്യമേഖലയും ബിജെപി പിടിച്ചടക്കിക്കഴിഞ്ഞു. ദക്ഷിണേന്ത്യ പിടിക്കുകയാണ് പാര്‍ട്ടിയു ടെ അടുത്ത ലക്ഷ്യം.

ബിജെപി ജില്ലാ പ്രസിഡന്റ് എ. നാഗേഷ് അധ്യക്ഷനായി. ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.വി. ബാബു, ബിജെപി ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍, എന്‍ഡിപി സംസ്ഥാന പ്രസിഡന്റ് ദേവാനന്ദ്, കെ.വി. സദാനന്ദന്‍, കൗണ്‍സിലര്‍ എം.എസ്.സമ്പൂര്‍ണ, പി.വി. ശിവരാമന്‍, പി. ആര്‍. ചന്ദ്രമോഹന്‍, പി.എസ.് ശ്രീരാമന്‍, എ.ഉണ്ണിക്കൃഷ്ണന്‍, രവികുമാര്‍ ഉപ്പത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related posts