കൈത്തറി തൊഴിലാളികളെ ബിപിഎല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണം : രമേശ് ചെന്നിത്തല

ekm-remesh-chennithalaതിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്ന ജനവിഭാഗമാണ് കൈത്തറി നെയ്ത്തു തൊഴിലാളികള്‍. പിണറായി സര്‍ക്കാറിന്റെ തൊഴിലാളി വിരുദ്ധനയങ്ങള്‍ മൂലം ഇവര്‍ കൂടുതല്‍ ദുരിതക്കയത്തിലായിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.കൈത്തറി മേഖലയിലുണ്ടായിരിക്കുന്ന അനിശ്ചിതത്വം പരിഹരിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ജില്ലയിലെ കൈത്തറി തൊഴിലാളികള്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തിയ കൂട്ടധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.

ഈ കഴിഞ്ഞ ഓണക്കാലത്ത് സംഘങ്ങള്‍ ഹാന്റക്‌സിനു നല്‍കിയ തുണിത്തരങ്ങളുടെ വില എത്രയും വേഗം കൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു. കൈത്തറി തൊഴിലാളികളെ ബിപിഎല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.എംഎല്‍എമാരായ പി.ടി. തോമസ്, എം. വിന്‍സെന്റ്, ഡിസിസി പ്രസിഡന്റ് കരകുളം കൃഷ്ണപിള്ള, ബീമാപള്ളി റഷീദ്, പ്രഫ. തോന്നയ്ക്കല്‍ ജമാല്‍, എം. മണികണ്ഠന്‍, എം.എ. കരീം, കുഴിവിള ശശി, സുബോധന്‍, പട്ട്യാക്കാല രഘു, കൂവളശേരി പ്രഭാകരന്‍, മംഗലത്തുകോണം തുളസി, എം. ജയചന്ദ്രന്‍, ക്രിസ്തുദാസ്, വടക്കേവിള രവി, ആര്‍. വസന്തരന്‍, തോപ്പില്‍ ബിനു തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related posts