കൊച്ചിയില്‍ മിന്നല്‍ പരിശോധന: കെഎസ്ആര്‍ടിസി ഉള്‍പ്പെടെ അഞ്ച് ബസുകളുടെ ഫിറ്റ്‌നസ് റദ്ദാക്കി

ekm-parishodanaകൊച്ചി: മോട്ടോര്‍ വാഹന വകുപ്പ് കലൂര്‍ ബസ്സ്റ്റാന്‍ഡ് കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയില്‍ ഒരു കെഎസ്ആര്‍ടിസി ബസ് ഉള്‍പ്പെടെ അഞ്ച് ബസുകളുടെ ഫിറ്റ്‌നസ് റദ്ദാക്കി. വേഗപ്പൂട്ടില്ലാതെ സര്‍വീസ് നടത്തിയ ബസുകള്‍ക്കെതിരേയാണ്് നടപടി.സംസ്ഥാനത്ത് റോഡ് അപകടങ്ങള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ നിര്‍ദേശ പ്രകാരം വെള്ളിയാഴ്ച മുതല്‍ ആരംഭിച്ച സ്‌പെഷല്‍ െ്രെഡവ് പ്രോഗ്രാമിന്റെ ഭാഗമായി നടത്തിയ മിന്നല്‍ പരിശോധനയിലാണു ക്രമക്കേട് കണ്ടെത്തിയത്. ക്രമക്കേട് പരിഹരിക്കുന്ന മുറയ്ക്കു ഫിറ്റ്‌നസ് നല്‍കുമെന്ന് ആര്‍ടിഒ പി.എച്ച്. സാദിഖ് അലി പറഞ്ഞു.

കാക്കനാട് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ കാക്കനാട് ഇന്‍ഫോപാര്‍ക്ക് റോഡിലാണ് സ്കൂള്‍ ബസുകളുടെ പരിശോധന നടത്തിയത്. പരിശോധനയ്ക്കായി സ്കൂള്‍ ബസുകള്‍ ഇവിടെ എത്തിക്കാന്‍ സ്കൂളുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇന്നെത്താന്‍ കഴിയാത്ത ബസുകള്‍ ബുധനാഴ്ച എത്തിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്നു നടന്ന പരിശോധനയില്‍ നിസാരമായ ചില ക്രമക്കേടുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ഉച്ചയ്ക്കു മുമ്പ് ഇവ പരഹരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ാവിലെ ഏഴിന് ആരംഭിച്ച പരിശോധന 9.30 ഓടെ അവസാനിച്ചു. 10 ദിവസം നീണ്ടു നില്‍ക്കുന്ന പരിശോധനകളാണ് സ്‌പെഷ്യല്‍ െ്രെഡവ് പ്രോഗ്രാമിന്റെ ഭാഗമായി നടക്കുക. സംസ്ഥാന വ്യപകമായി സ്കൂള്‍ ബസുകള്‍, ടിപ്പര്‍ ലോറികള്‍, ബസുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തുന്നത്. രണ്ടു പേരില്‍ കൂടുതല്‍ ആളുകളെ കയറ്റി യാത്ര ചെയ്യുന്ന ടൂവീലറുകള്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് ആര്‍ടിഒ പറഞ്ഞു.

Related posts