കൊല്ലം: സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തര്‍ക്കം മൂത്ത കൊല്ലം മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ഥിയായി നടന്‍ മുകേഷിനെ തീരുമാനിച്ച തോടെ കൊള്ളാനും തള്ളാനും ആവാതെ അണികള്‍. രാഷ്ട്രീയ പാരമ്പര്യം മുറുകെ പിടിച്ച പി.കെ ഗുരുദാസനെഒഴിവാക്കി സിപിഐ കുടുംബത്തില്‍നിന്ന് ഒരാളെ കൊണ്ടുവന്നതിനെതിരേ പ്രവര്‍ത്തകരില്‍ ശക്തമായ എതിര്‍പ്പാണുള്ളത്. അതേസമയം വിജയ സാധ്യത കണക്കിലെടുത്ത് മുകേഷിനെസ്ഥാനാര്‍ഥിയായി തീരുമാനിച്ചതിനെരണ്ടു കൈയും നീട്ടി സ്വാഗതം ചെയ്യുന്നവരും പാര്‍ട്ടിയിലുണ്ട്.
കേന്ദ്രകമ്മിറ്റി അംഗവും മുന്‍ മന്ത്രിയുമായ പി.കെ ഗുരുദാസന്‍ ചിത്രത്തില്‍ നിന്നും പുറത്തായതോടെ അദ്ദേഹത്തെ അനുകൂലിക്കുന്ന പോസ്റ്ററുകള്‍കഴിഞ്ഞ ദിവസം മുതല്‍ കൊല്ലത്ത് പ്രത്യക്ഷപ്പെട്ടുതുടങ്ങി. ഗുരുദാസന്‍ മാറണമെന്ന സംസ്ഥാനനേതൃത്വത്തിന്റെ തീരുമാനത്തെ ജില്ലാ കമ്മിറ്റി എതിര്‍ത്തിരുന്നു. പിന്നീട് പാര്‍ട്ടി സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ അടിയന്തിര ജില്ലാ സക്രട്ടറിയേറ്റ് വിളിച്ചുചേര്‍ത്തതാണ് മുകേഷിനെമത്സരിപ്പിക്കാന്‍ തീരുമാനിച്ചത്. ആര്‍.എസ് ബാബുവിനെമത്സരിപ്പിക്കാനുള്ള നേതൃത്വത്തിന്റെ താല്പര്യവും എതിര്‍പ്പുമൂലം നടപ്പായില്ല. ഇതോടെ കൊല്ലത്തെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഒരു വിഭാഗം പാര്‍ട്ടി അണികളില്‍ അതൃപ്തി പുകയുന്നുണ്ട്.