400 കിലോഗ്രാം ഭാരം, ബാത്തുറൂമില്‍ പോകണമെങ്കിലോ വസ്ത്രം മാറണമെങ്കിലോ ആരുടെയെങ്കിലും സഹായം വേണം- ഈ ദുരവസ്ഥ കൊളംബിയായിലെ ഒാസ്കര്‍ വാസ്കസ് മൊറാലെസിന്റെതാണ്. 44കാരനായ മൊറാലെസിന്റെ വര്‍ഷങ്ങളായുള്ള അവസ്ഥയാണിത്. ഇനിയും ഭാരം കുറച്ചില്ലെങ്കില്‍ ജീവനു ഭീഷണിയാകുമെന്നാണ് ഡോക്ടര്‍മാര്‍ മൊറാലെസിക്കുനല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.
യൗവനകാലത്ത് മൊറാലെസിന് മാതാപിതാക്കളെ നഷ്ടപ്പെട്ടിരുന്നു. ഇതില്‍ നിരാശനായ മൊറാലെസ് ഫാസ്റ്റ് ഫുഡിലേക്ക് തിരിഞ്ഞു ഇതാണ് ഇപ്പോള്‍ മൊറാലെസിന്റെ ആരോഗ്യം നഷ്ടപ്പെടുത്തിയത്.
മൊറാലെസിയുടെ അവസ്ഥ മനസിലാക്കിയ ഒരു സംഘടന ചികിത്സ സഹായം വാഗ്ദാനം ചെയ്‌തെങ്കിലും വീട്ടില്‍ നിന്ന് എങ്ങനെ ഇദ്ദേഹത്തെ പുറത്തിറക്കുമെന്നത് വലിയ പ്രശ്‌നമായി. ഈ സമയത്താണ് ഫയര്‍ഫോഴ്‌സ് മൊറാലെസിനെ സഹായിക്കാമെന്നേറ്റത്.
ഇവരുടെ സഹായത്തോടെ മൊറാലെസിനെ ചികിത്സിക്കാന്‍ എത്തിച്ചു. നാലു വര്‍ഷത്തെ ചികിത്സകൊണ്ട് 300 കിലോഗ്രാം കുറയ്ക്കാനാണ് പദ്ധതി. ഇനിയും ആരോഗ്യത്തെക്കുറിച്ച് കാര്യമായി ശ്രദ്ധിക്കുമെന്നാണ് മൊറാലെസ് പറയുന്നത്.