കോടികളുടെ കടബാധ്യതയുമായി രാജ്യംവിട്ട മല്യയെ വിട്ടുകിട്ടണമെന്നു ബ്രിട്ടനോട് ഇന്ത്യ

vijayiസ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: കോടികളുടെ കടബാധ്യതയുമായി രാജ്യംവിട്ട വിജയ് മല്യയെ വിട്ടു കിട്ടണമെന്ന് ഇന്ത്യ ബ്രിട്ടനോട് ആവശ്യപ്പെട്ടു. മല്യയെ വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഡല്‍ഹിയില്‍ ബ്രിട്ടീഷ് ഹൈക്കമ്മീഷനു കത്ത് അയച്ചു.

കള്ളപ്പണം നിയന്ത്രണ നിയമപ്രകാരം എടുത്തിരിക്കുന്ന കേസില്‍ അന്വേഷണസംഘത്തിനു മല്യയുടെ സാന്നിധ്യം പ്രയോജനം ചെയ്യുമെന്നാണ് ഇന്ത്യ വ്യക്തമാക്കിയിരിക്കുന്നത്. ഇതിനു പുറമേ, ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ സമാനമായ കത്ത് യുകെ വിദേശകാര്യ ഓഫീസിനും നല്‍കിയിട്ടുണ്ട്. മല്യക്കെതിരേയുള്ള നപടികള്‍ കേന്ദ്ര വിദേശകാര്യമന്ത്രാലയ വക്താവ് വികാസ് സ്വരൂപ് ആണ് വിശദീകരിച്ചത്. മല്യ യെ വിട്ടുകിട്ടുന്നതിനുള്ള സമ്മര്‍ദം ശക്തമാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തുടര്‍ച്ചയായി ഹാജരാകണമെന്ന് ആവശ്യപ്പെട്ടിട്ടും നിരാകരിച്ച മല്യയുടെ പാസ്‌പോര്‍ട്ട് സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. മല്യക്കെതിരേ രാജ്യത്ത് ജാമ്യമില്ലാത്ത അറസ്റ്റ് വാറന്റും നിലനില്‍ക്കുന്നുണ്ട്.

Related posts