കോടിയേരിയുടേത് സ്വാതന്ത്ര്യസമര ചരിത്രത്തെ അപമാനിക്കുന്ന പ്രസ്താവന: കെ.സി. ജോസഫ്

ekm-KCകണ്ണൂര്‍: സോവിയറ്റ് യൂണിയന്‍ വന്‍ശക്തിയായതോടുകൂടിയാണ് ബ്രിട്ടീഷുകാരില്‍നിന്നു ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന സ്വാതന്ത്ര്യസമര സേനാനികളേയും ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തെയും അപമാനിക്കലാണെന്ന് കോണ്‍ഗ്രസ് നിയമസഭാ കക്ഷി ഡപ്യൂട്ടി ലീഡര്‍ കെ.സി. ജോസഫ് എംഎല്‍എ പറഞ്ഞു. സ്വാതന്ത്ര്യസമര ചരിത്രം തന്നെ തിരുത്താനാണ് കോടിയേരി ശ്രമിക്കുന്നത്.

സോവിയറ്റ് യൂണിയന്റെ താത്പര്യം സംരക്ഷിക്കാന്‍ ബ്രിട്ടന്റെ പിണിയാളായി മാറി, സ്വാതന്ത്ര്യസമരത്തെ വഞ്ചിച്ച ചരിത്രമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ളത്. മഹാത്മജിയേയും സ്വാതന്ത്ര്യസമരസേനാനികളേയും അപമാനിച്ച കമ്യൂണിസ്റ്റ് പാര്‍ട്ടി ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ചെരിപ്പ് നക്കികളായിരുന്നുവെന്നാണ് ചരിത്രമെന്നും ഓര്‍മപ്പെടുത്താന്‍ പോകുന്നത്.

1942ല്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ നടന്ന ക്വിറ്റ് ഇന്ത്യാ സമരത്തെപോലും വഞ്ചിച്ച സ്വാതന്ത്ര്യസമരത്തെ ദുര്‍ബലപ്പെടുത്തുവാനും സോവിയറ്റ് യൂണിയന്റെ ദാസ്യവൃത്തി ചെയ്യുവാനും ശ്രമിച്ച സിപിഎമ്മിന്റെ കാപട്യം മറച്ചുവക്കാനുള്ള കോടിയേരിയുടെ ശ്രമത്തെ ചരിത്രം പഠിക്കുന്ന ഏതൊരാളും പുച്ഛിച്ചുതള്ളുമെന്ന് കെ.സി. ജോസഫ് പറഞ്ഞു.

Related posts