വടകര: കോട്ടപ്പള്ളിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പുനത്തില്‍ അമ്മതിന്റെ വീട് അക്രമിച്ച് പൊന്നും പണവും കൊള്ള ചെയ്ത സംഭവത്തിലെ പ്രതികളെ പിടികൂടിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഡിസിസി പ്രസിഡന്റ് കെ.സി. അബു വടകരയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സംഭവം നടന്ന് എട്ട് ദിവസം കഴിഞ്ഞിട്ടും ഒരു പ്രതിയെ പോലും അറസ്റ്റ് ചെയ്തിട്ടില്ല. പ്രതികള്‍ തിരുവള്ളൂരിലും പരിസരങ്ങളിലും വിലസി നടക്കുമ്പോഴും പോലീസ് നിഷ്ക്രിയത്വം തുടരുകയാണ്.കോണ്‍ഗ്രസുമായോ പ്രവര്‍ത്തകരുമായോ പ്രദേശത്ത് ഒരു സംഘര്‍ഷവും നിലവിലില്ലെന്നിരിക്കെയാണ് പുലര്‍ച്ചെ രണ്ട് മണിയോടെ വീടിനു നേരെ അക്രമമുണ്ടായത്. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച തിന് ശേഷമാണ് ആയുധങ്ങളുമായി ക്രമിനല്‍ സംഘം വീടിനകത്തേക്ക് കടന്നത്.
വീടിന്റെ ജനല്‍ ചില്ലുകള്‍ ഒന്നൊഴിയാതെ അടിച്ചു തകര്‍ക്കുകയുണ്ടായി. വീട്ടില്‍ നിന്ന് ആഭരണങ്ങളും പണവും നഷ്ടപ്പെടുകയും ചെയ്തു. ഭാഗ്യത്തിനാണ് അമ്മതും കുടുംബവും അപായമേല്‍ക്കാതെ രക്ഷപ്പെട്ടതെന്നും അബൂ പറഞ്ഞു.പോലീസ് ഇനിയും അമാന്തം തുടര്‍ന്നാല്‍ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകും. പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് അടക്കമുള്ള സമര പരിപാടികള്‍ സംഘടി പ്പിക്കും.
ഇതിന് മുന്നോടിയായി കോട്ടപ്പള്ളിയില്‍ സംസ്ഥാന നേതാക്കളെ പങ്കെടുപ്പിച്ചു പ്രതി ഷേധ സംഗമം സംഘടിപ്പിക്കുമെന്നും അബു പറഞ്ഞു. അഡ്വ. കെ. പ്രവീണ്‍കുമാര്‍, പ്രമോദ് കക്ക ട്ടില്‍, കെ.പി. വിശ്വനാഥന്‍, സത്യന്‍ കടിയങ്ങാട്, കെ.പി. കരുണന്‍, രാജേഷ് കീഴരിയൂര്‍, ബവിത്ത് മലോല്‍, വി.കെ. ഇസ്ഹാഖ് തുടങ്ങിയവര്‍ പങ്കെടുത്തു.