കോട്ടയം: കോട്ടയത്തിനൊരു മന്ത്രിയെ കിട്ടുമെന്നു കരുതിയെങ്കിലും ആ പ്രതീക്ഷ ഇനി വേണ്ട. കോട്ടയത്തിന് തല്‍ക്കാലം മന്ത്രിയില്ല. കാല്‍നൂറ്റാണ്ടിനിടയില്‍ ഇതാദ്യമാണ് കോട്ടയത്തിന് മന്ത്രിയില്ലാതാകുന്നത്. മുഖ്യമന്ത്രി ഉള്‍പ്പെടെ മന്ത്രിമാരുടെ ജില്ലയായിരുന്ന കോട്ടയത്തിനു പുതിയ മന്ത്രിസഭയില്‍ പ്രാതിനിധ്യമില്ല. കാല്‍ നൂറ്റാണ്ടിനുള്ളില്‍ കഴിഞ്ഞ ഇടതുമുന്നണി മന്ത്രിസഭയുടെ ആദ്യമൂന്നു വര്‍ഷത്തില്‍ ഒഴികെ കോട്ടയം ജില്ലയ്ക്കു മന്ത്രിപ്രാതിനിധ്യമുണ്ടായിരുന്നു. മുന്‍ നായനാര്‍ മന്ത്രിസഭയില്‍ ടി.കെ. രാമകൃഷ്ണനും വിഎസ് മന്ത്രിസഭയില്‍ മോന്‍സ് ജോസഫും മന്ത്രിമാരായിരുന്നു. കെ. കരുണാകരന്‍, എ.കെ. ആന്റണി, ഉമ്മന്‍ ചാണ്ടി മന്ത്രിസഭകളില്‍ കെ.എം. മാണി അംഗമായിരുന്നു. സി.എഫ്. തോമസ് മന്ത്രിയും പി.സി. ജോര്‍ജ് ചീഫ് വിപ്പായും ചുമതല വഹിച്ചിട്ടുണ്ട്.
കോട്ടയം ജില്ലയ്ക്കു മന്ത്രിയില്ല; 25 വര്‍ഷത്തിനിടയില്‍ ഇതാദ്യം
