കോണ്‍ഗ്രസ് അഴിമതി പണ്ടാരങ്ങളായെന്ന് കോടിയേരി

Kodiyeriപന്‍മന: അഞ്ച് വര്‍ഷം മത്സരിച്ച് കളവ് നടത്തിയ അഴിമതി പണ്ടാരങ്ങളായി കോണ്‍ഗ്രസ് മാറിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. എന്‍.വിജയന്‍ പിള്ളയുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കളങ്കിതരായവര്‍ക്ക് കൂടുതല്‍ കളവ് നടത്താന്‍ അനുമതി കൊടുക്കുകയാണ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഹൈക്കമാന്‍ഡ് ചെയ്തത്. പരിസ്ഥിതി നശീകരണത്തിന് സകല ഒത്താശകളും ചെയ്ത് നല്‍കിയതിലൂടെ പ്രകൃതിയോട് പോലും അഴിമതി കാട്ടിയ ഗവണ്മെന്റാണിത്. മതനിരപേക്ഷ കേരളത്തിനായുള്ള പോരാട്ടമാണ് ഈ തെരഞ്ഞെടുപ്പില്‍ ഇടത് പക്ഷം നടത്തുന്നതെന്നും പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ അധികാരത്തിലെത്തിയാല്‍ അതേ പോലെ നടപ്പാക്കുമെന്നും കോടിയേരി പറഞ്ഞു.

പി.ബി.രാജു അധ്യക്ഷത വഹിച്ചു. പുതുതായി സിപിഎമ്മില്‍ ചേര്‍ന്ന എഐസിസി അംഗം ഷാഹിദാ കമാലിനെയും, ആര്‍.രാമഭദ്രനെയും ഹാരം നല്‍കി സ്വീകരിച്ചു. ഷാഹിദാ കമാല്‍ മുഖ്യ പ്രഭാഷണം നടത്തി. കെ.എന്‍.ബാലഗോപാല്‍ , സൂസന്‍കോടി, ഇ. കാസിം, ഐ. ഷിഹാബ്, എം.എച്ച് ഷാരിയര്‍, ടി. മനോഹരന്‍, കമറുദ്ദീന്‍ മുസലിയാര്‍, സ്ഥാനാര്‍ഥി എന്‍.വിജയന്‍ പിള്ള എന്നിവര്‍ പ്രസംഗിച്ചു.

Related posts