തിരുവനന്തപുരം: കോണ്‍ഗ്രസ് രാഷ്ര്ടീയകാര്യ സമിതിയുടെ അടിയന്തര യോഗം ഇന്ന് തിരുവനന്തപുരത്തു ചേരും. രാവിലെ 10.30 ന് കെപിസിസി ഓഫീസിലാണ് യോഗം. കെഎസ് യു പുനഃസംഘടനയാണ് മുഖ്യചര്‍ച്ചാവിഷയം. കെഎസ് യുവിന്റെ പുനഃസംഘടന ഉടന്‍ നടത്തണമെന്ന് എന്‍എസ് യു നേതൃത്വം ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് രാഷ്ര്ടീയകാര്യസമിതി ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിന് ഇന്നു യോഗം ചേരുന്നത്.
ഡിസിസി പ്രസിഡന്റുമാരുടെ നിയമനം സംബന്ധിച്ച് നേരത്തെ തീരുമാനമെടുത്തിരുന്നെങ്കിലും ഇതുവരെ പേരുകള്‍ സംബന്ധിച്ചു തീരുമാനമെടുക്കാന്‍ സാധിച്ചിട്ടില്ല. ഹൈക്കമാന്‍ഡ് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചെങ്കിലും ഇവരുടെ പേരുവിവരം കേരളത്തില്‍ തയാറാക്കാന്‍ സാധിച്ചിട്ടില്ല. ഈ മാസം അഞ്ചിനകം പേരുകള്‍ നല്‍കണമെന്നു നിര്‍ദേശിച്ചിരുന്നെങ്കിലും അതുണ്ടായില്ല. പ്രധാന ഗ്രൂപ്പുകള്‍ ഇക്കാര്യത്തില്‍വിമുഖത കാട്ടുകയാണ്. ഈ സാഹചര്യത്തില്‍ ഇക്കാര്യവും ചര്‍ച്ചാവിഷയമായേക്കും.