ചെറായി: പള്ളിപ്പുറം കോണ്‍വെന്റ് ബീച്ച് പാലം നിര്‍മ്മാണത്തിന് സാങ്കേതികാനുമതി ലഭിച്ചത വിവരം അറിയിക്കാന്‍ എസ്.ശര്‍മ്മ എംഎല്‍എ വീട്ടമ്മമാരുടെ സമരപന്തലില്‍ എത്തിയത് തെരഞ്ഞെടുപ്പിന് മുമ്പുള്ള രാഷ്ട്രീയ തന്ത്രമെന്ന് കോണ്‍ഗ്രസ് ഐ ന്യൂനപക്ഷസെല്‍ ആരോപിച്ചു. സമരം തുടങ്ങിയിട്ട് 515 ദിനങ്ങള്‍ പിന്നിട്ടിട്ടും ഒരു ദിവസം പോലും സമരപന്തല്‍ സന്ദര്‍ശിക്കാതിരുന്ന എംഎല്‍എ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ പാലം വരുന്നത് തന്റെ കഴിവു കൊണ്ടാണെന്ന് വരുത്തി തീര്‍ത്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നത് വിലകുറഞ്ഞ രാഷ്ട്രീയ തന്ത്രമാണ്.
മുഖ്യമന്ത്രിയുമായും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായും കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ ചര്‍ച്ചകളുടെയും സമ്മര്‍ദ്ദങ്ങളുടെയും ഫലമായിട്ടാണ് പാലം നിര്‍മാണത്തിനായുള്ള നടപടികളായത്. ഇതിനിടയിലാണ് സമരക്കാരെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുവാനുള്ള എംഎല്‍എയുടെ ശ്രമമെന്ന് കോണ്‍ഗ്രസ് ഐ ന്യൂനപക്ഷസെല്‍ ബ്ലോക്ക് പ്രസിഡന്റ് വി.എക്‌സ്. ബനഡിക്ട് ചൂണ്ടിക്കാട്ടി.