കോണ്‍്രഗസില്‍ തലമുറമാറ്റം വേണമെന്ന് ആന്റണി

KLM-ANTONYകൊച്ചി: സംസ്ഥാന കോണ്‍ഗ്രസില്‍ ശക്തമായിരിക്കുന്ന ഗ്രൂപ്പ് പോരിനെ രൂക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന നേതാവ് എ.കെ.ആന്റണി രംഗത്ത്. കോണ്‍ഗ്രസ് നേതൃത്വത്തില്‍ തലമുറമാറ്റം ഉടന്‍ വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കൊച്ചിയില്‍ നടന്ന രാജീവ് ഗാന്ധി സദ്ഭാവന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ആന്റണി.

പാര്‍ട്ടിയുടെ ജനകീയ അടിത്തറയില്‍ ചോര്‍ച്ചയുണ്ടായി. യുവാക്കള്‍ നേതൃനിരയിലേക്ക് വന്നാലെ കോണ്‍ഗ്രസിന് തകര്‍ച്ചയില്‍ നിന്നും കരകയറാന്‍ കഴിയൂ. തമ്മില്‍ത്തല്ലു കൊണ്്ടാണ് കേരളത്തില്‍ ഭരണത്തുടര്‍ച്ച ഉണ്്ടാകാതെ പോയത്. കോണ്‍ഗ്രസില്‍ നിന്ന് അകന്നുപോയവരെ തിരിച്ചുകൊണ്്ടുവരണം. തമ്മില്‍ത്തല്ല് തുടര്‍ന്നാല്‍ ആരും തിരിച്ചുവരില്ല. കണ്ടാലും കൊണ്ടാലും കോണ്‍ഗ്രസ് പഠിക്കില്ലെന്നും പാര്‍ട്ടിയുടെ ജനകീയ അടിത്തറ പങ്കിട്ടെടുക്കാന്‍ നടക്കുന്ന ശ്രമം തിരിച്ചറിയണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

ചര്‍ച്ചകള്‍ കൊണ്‌ടോ ഒന്നിച്ചുനിന്ന് ഫോട്ടോ എടുത്തതുകൊണ്‌ടോ കാര്യമില്ല. ഇന്ത്യാ-പാക് പ്രധാനമന്ത്രിമാര്‍ ചേര്‍ന്ന് ഒന്നിച്ച് ഫോട്ടെയെടുത്ത് സംയുക്ത പ്രസ്താവന നടത്തുന്നത് പോലെയാണിത്. ഇതില്‍ തനിക്ക് വിശ്വാസമില്ല. ഒന്നിച്ച് നിന്നില്ലെങ്കില്‍ നേതാക്കള്‍ക്ക് ചരിത്രം മാപ്പ് നല്‍കില്ലെന്നും സംഘപരിവാര്‍ കോണ്‍ഗ്രസിന്റെ വോട്ടുകള്‍ അടര്‍ത്തിയെടുക്കുന്നുവെന്നും എ.കെ.ആന്റണി പറഞ്ഞു.

Related posts