പാലാ: കോയമ്പത്തൂരില്‍ ബൈക്കും കാറും കൂട്ടയിടിച്ച് പാലാ സ്വദേശി എന്‍ജിനിയറിംഗ് വിദ്യാര്‍ഥി മരിച്ചു. പാലാ ബി എഡ് കോളജ് മുന്‍ പ്രന്‍സിപ്പല്‍ പ്രഫ.ജോസ് പി മറ്റത്തിന്റെ മകന്‍ മനീഷ് ജോസാണ്(23) മരിച്ചത്. ഇന്നലെ രാത്രി 11ന് കോയമ്പത്തൂര്‍ ടൗണിലാണ് അപകടം നടന്നത്. കോയമ്പത്തൂര്‍ ആര്‍ വി എസ് ടെക്‌നിക്കല്‍ കാമ്പസിലെ അവസാന വര്‍ഷ എന്‍ജിനിയറിംഗ് വിദ്യാര്‍ഥിയായ മനീഷ് സഹപാഠിയെ റൂമില്‍ കൊണ്ടുപോയി വിടാന്‍ പോവുകയായിരുന്നു.
ഇവര്‍ സഞ്ചരിച്ച ബൈക്കും എതിരെ വന്ന കാറും കൂട്ടയിടിച്ചാണ് അപകടം. ഇരുവരെയും ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മനീഷിന്റെ ജീവന്‍ രക്ഷിക്കാനായില്ല. സുഹൃത്തിന് കാലിനും കൈയ്ക്കും പൊട്ടലുണ്ട്. സംഭവവിവരമറിഞ്ഞ് പാലായില്‍ നിന്നും ബന്ധുക്കളും സുഹൃത്തുക്കളും പുലര്‍ച്ചെ കോയമ്പത്തൂരിലെത്തി. മേല്‍നടപടികള്‍ക്കു ശേഷം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നോടെ കോയമ്പത്തൂരില്‍ നിന്നും മൃതദേഹവുമായി നാട്ടിലേയ്ക്ക് തിരിക്കും.
നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് കൊഴുവനാല്‍ പള്ളിയില്‍ മാര്‍ ജേക്കബ് മുരിക്കന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ സംസ്ക്കാരം നടക്കും. മാതാവ് ഉഷ പാലാ കാപ്പില്‍ കുടുംബാഗമാണ്. സഹോദരങ്ങള്‍: മാനസി(ബി ഫാം വിദ്യാര്‍ഥി, ചെന്നൈ), മിന്റു(വിദ്യാര്‍ഥി, സെന്റ് മേരീസ് എച്ച്. എസ്.എസ്.ഭരണങ്ങാനം)