ട്വന്റി-20 ലോകകപ്പ്; ഇന്ത്യയുടെ ജഴ്സി അവതരിപ്പിച്ചു
ന്യൂഡൽഹി: ജൂണിൽ ആരംഭിക്കുന്ന ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ ജഴ്സി അവതരിപ്പിച്ച് അഡിഡാസ്. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് പുതിയ ജഴ്സിയുടെ പ്രഖ്യാപനം നടത്തിയത്. നീല, ഓറഞ്ച് നിറങ്ങൾ നിറഞ്ഞതാണ് ജേഴ്സി. ’വി’ ആകൃതിയിലുള്ള കഴുത്തും ഓറഞ്ച് നിറത്തിലുള്ള സ്ലീവ്സുമാണു ജേഴ്സിയിലുള്ളത്. കഴുത്തിൽ ത്രിവർണ നിറത്തിലുള്ള സ്ട്രൈപ്പുകളുമുണ്ട്. ജഴ്സിയുടെ മുന്നിലും പിന്നിലും നീല നിറമാണ്. സ്ലീവ്സിന് മുകളിൽ അഡിഡാസിന്റെ മുദ്രയുമുണ്ട്. മേയ്-7 മുതൽ സ്റ്റോറുകളിൽ നിന്നും ഓണ്‍ലൈനായും...