കോളജ് വിദ്യാര്‍ഥിനിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം ഡോളര്‍ പ്രതിഫലം

NRI1കെല്ലര്‍ (ടെക്‌സസ്): സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിനി കെല്ലറില്‍നിന്നുള്ള സുസു വെര്‍ക്കിനെ (22) ഒക്ടോബര്‍ 12 മുതല്‍ കാണാതായതിനെത്തുടര്‍ന്ന് വിവരം നല്‍കുന്നവര്‍ക്ക് പോലീസ് ഒരു ലക്ഷം ഡോളര്‍ പ്രതിഫലം പ്രഖ്യാപിച്ചു.

ഒരാഴ്ചയായി നൂറുകണക്കിനാളുകളാണ് വിവിധ പ്രദേശങ്ങളില്‍ ഇവര്‍ക്കുവേണ്ടി തെരച്ചില്‍ നടത്തുന്നത്. സുസുവിന്റെ കംപ്യൂട്ടര്‍, സെല്‍ഫോണ്‍, വാഹനം എന്നിവ വീണ്ടെടുക്കാനായെങ്കിലും കൂട്ടുകാരന്റെ നിശബ്ദത സംഭവത്തിന്റെ ദുരൂഹത വര്‍ധിപ്പിക്കുകയാണെന്ന് പോലീസ് പറഞ്ഞു.

യൂണിവേഴ്‌സിറ്റി കാമ്പസില്‍ ഒഴിവു സമയം ജോലി എടുക്കുന്ന സുസുവിനെ ഒക്ടോബര്‍ 12ന് പുലര്‍ച്ചെയാണ് കാണാതായത്. അഞ്ചടി ഉയരവും 110 പൗണ്ട് തൂക്കവും ഉള്ള ഇവരെ കണ്ടെത്തുവാന്‍ പോലീസ് പൊതുജനങ്ങളുടെ സഹായം അഭ്യര്‍ഥിച്ചു. എന്തെങ്കിലും സൂചന ലഭിക്കുന്നവര്‍ 432 837 3486 എന്ന നമ്പരില്‍ ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍

Related posts