കോളജ് വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവം :എഎസ്‌ഐയുടെ പേരില്‍ നടപടികള്‍ സ്വീകരിക്കണം

alp-policeകോഴഞ്ചേരി: എന്‍ജിനിയറിംഗ് കോളജ് വിദ്യാര്‍ഥി ഏബിള്‍ മാത്യുവിനെ ക്രൂരമായി മര്‍ദിച്ച ആറന്മുള എഎസ്‌ഐയുടെ പേരില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ സംസ്ഥാന സര്‍ക്കാരിനോടാവശ്യപ്പെട്ടു.  കോഴഞ്ചേരിയിലുള്ള ഏബിളിന്റെ വീട് സന്ദര്‍ശിച്ചതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്‌ഐയെ സംരക്ഷിക്കുന്ന കെ. ശിവദാസന്‍നായര്‍ എംഎല്‍ എയുടെ നിലപാട് പ്രതിഷേധാര്‍ഹമാണ്.

എസ്‌ഐയുടെ പേരില്‍ നടപടി സ്വീകരിക്കണമെന്ന് സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിട്ടും എസ്‌ഐയെ സംരക്ഷിക്കുന്ന എംഎല്‍എയ്ക്ക് തെരഞ്ഞെടുപ്പില്‍ ജനകീയ കോടതി മറുപടി നല്‍കുമെന്നും ഉഴവൂര്‍ വിജയന്‍ പറഞ്ഞു. സംസ്ഥാനത്ത് എല്‍ഡിഎഫിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണുള്ളത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും കെ.എം. മാണിയുടെയും രാഷ്ട്രീയ അസ്തമയമാണെന്നും ഈ തിരഞ്ഞെടുപ്പെന്നും വിജയന്‍ പറഞ്ഞു. എന്‍സിപി ജില്ലാ നേതാക്കളായ ചെറിയാന്‍ ജോര്‍ജ് തമ്പു, മാത്യൂസ് ജോര്‍ജ് എന്നിവരും ഉണ്ടായിരുന്നു.

Related posts