കോഹ്‌ലി, രാഹുല്‍, ജഡേജ അര്‍ധസെഞ്ചുറി നേടി; ഇന്ത്യ 364നു പുറത്ത്

sp-centuryസെന്റ് കീറ്റ്‌സ്: വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് ഇലവനുമായുള്ള പരിശീലന ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യ ഒന്നാം ഇന്നിംഗ്‌സില്‍ 364 റണ്‍സിനു പുറത്ത്. ഇന്ത്യക്കുവേണ്ടി ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി, കെ.എല്‍. രാഹുല്‍, രവീന്ദ്ര ജഡേജ എന്നിവര്‍ അര്‍ധസെഞ്ചുറി നേടി. ആദ്യ ഇന്നിംഗ്‌സില്‍ വെസ്റ്റ് ഇന്‍ഡീസ് പ്രസിഡന്റ് ഇലവന്‍ 180നു പുറത്തായിരുന്നു.

രണ്ടാം ഇന്നിംഗ്‌സിനു ക്രീസിലെത്തിയ ആതിഥേയ ടീം രണ്ടാംദിനം അവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 26 റണ്‍സ് എന്ന നിലയിലാണ്. മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 93 എന്ന നിലയിലാണ് ഇന്ത്യ രണ്ടാംദിനം ബാറ്റിംഗ് പുനരാരംഭിച്ചത്. ഇന്ത്യക്കായി കെ.എല്‍. രാഹുല്‍ (64 റണ്‍സ്), കോഹ്‌ലി (51 റണ്‍സ്), ജഡേജ (56 റണ്‍സ്) എന്നിവര്‍ മാന്യമായ പ്രകടനം നടത്തി. വിന്‍ഡീസ് ഇലവനുവേണ്ടി രഹ്കീം കോണ്‍വാള്‍ അഞ്ച് വിക്കറ്റ് നേടി.

Related posts