കുട്ടികളുടെ മാനസികവും കായികവുമായ കഴിവുകളുടെ വളര്‍ച്ചയില്‍ മാതാപിതാക്കള്‍ക്കുള്ള പങ്കിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന ചിത്രം ക്രയോണ്‍സിന്റെ ഓഡിയോ പ്രകാശിതമായി.
തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍, ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ്ബ്, ഓഡിയോ റെപ്‌ളിക്ക, ചിത്രത്തിന്റെ ഗാനരചയിതാവും കവിയുമായ ചുനക്കര രാമന്‍കുട്ടിക്ക് നല്‍കി പ്രകാശിപ്പിച്ചു. അതോടൊപ്പം തന്നെ കേരള ചലച്ചിത്രവികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ഓഡിയോ സീഡിയുടെ ആദ്യപ്രതി സംവിധായകന്‍ രാജസേനന് നല്‍കുകയുണ്ടായി. സീഡിയുടെ പ്രഥമ വില്പന, രാജസേനന്‍, പത്മജാ രാധാകൃഷ്ണ(എം.ജി.രാധാകൃഷ്ണന്റെ പത്‌നി)ന് നല്‍കി നിര്‍വഹിച്ചു. കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്കാരം നേടിയ ചുനക്കര രാമന്‍കുട്ടിയെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പൊന്നാട ചാര്‍ത്തി ആദരിച്ചു.
ഡെസേര്‍ട്ട് ഡ്രീംസ് ഫിലിംസ്-മീഡിയ ആന്റ് ഇവന്റ്‌സ് (ദുബായ്)-ന്റെ ബാനറില്‍ ഡോ. ഫയാസ് അസീസും സെനീനയും ചേര്‍ന്നു നിര്‍മിച്ച ക്രയോണ്‍സ് സംവിധാനം ചെയ്തിരിക്കുന്നത് സജിന്‍ലാലാണ്.
ചിത്രത്തിന്റെ സംഗീതം രവി ശങ്കറാണ് നിര്‍വഹിച്ചിരിക്കുന്നത്. ചുനക്കരയെ കൂടാതെ എം.കെ.ശ്രീകുമാര്‍, ഡോ.ഫയാസ് അസീസ് എന്നിവരും ഗാനരചന നടത്തിയിട്ടുണ്ട്. ആലാപനം-രവിശങ്കര്‍, കൊല്ലം മോഹന്‍, ബേബി അപ്‌സര ശിവപ്രസാദ്, കാമറ-രാജീവ് വിജയ്, കഥ, തിരക്കഥ-ഡോ.ഫയാസ് അസീസ്, സംഭാഷണം-കെ.വി.അനില്‍, പി.ആര്‍.ഓ.-അജയ് തുണ്ടത്തില്‍, മാസ്റ്റര്‍ ധനഞ്ജയന്‍, ഡോ.ഫയാസ് അസീസ് , ബിനു അടിമാലി, സോണിയ, മാസ്റ്റര്‍ ശബരീകൃഷ്ണ, മാസ്റ്റര്‍ സിബിന്‍, സംഗീതാ ബേക്കര്‍, ദേവീശ്രീ, ദിനേശ് പണിക്കര്‍, ബോബന്‍ ആലുംമൂടന്‍, അഷ്‌റഫ് പേഴുംമൂട്, സുനിത പിറവം എന്നിവര്‍ ക്രയോണ്‍സിലെ കഥാപാത്രങ്ങളാകുന്നു.