ക്രിമിനലുകളെയും ഗുണ്ടകളെയും അടിച്ചമര്‍ത്തും: പിണറായി വിജയന്‍

ALP-PINARAIചേര്‍ത്തല: ക്രിമിനലുകളും ഗുണ്ടകളും അഴിഞ്ഞാടുകയാണെന്നും പുതിയ സര്‍ക്കാര്‍ ഇവരെ അടിച്ചമര്‍ത്തുമെന്നും നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍. നിയുക്ത മന്ത്രിമാര്‍ക്കു വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി. നാടിന്റെ വികസനത്തെ തടയുന്ന ശ്രമം ആരുടെ ഭാഗത്തു നിന്നുണ്ടായാലും എല്‍ഡിഎഫ് തടയും. കൈയൂക്കു കൊണ്ട് കാര്യം നടത്താന്‍ ശ്രമിച്ചാല്‍ അത് നടപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. ജിഷക്ക് ഉണ്ടായതുപോലെയുള്ള ദുരന്തം ഇനി ഒരു സ്ത്രീക്കും ഉണ്ടാകാന്‍ അനുവദിക്കില്ല.

പുതിയ സര്‍ക്കാര്‍ 25 ലക്ഷം പേര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും. ഇന്ത്യയിലെ ഒന്നാമത്തെ സംസ്ഥാനമായി കേരളത്തെ മാറ്റുകയാണ് ലക്ഷ്യമെന്നും പിണറായി വിജയന്‍ പറഞ്ഞു. വയലാറിലെത്തിയ നിയുക്ത മന്ത്രിമാര്‍ ആദ്യം വയലാര്‍രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. പി.കെ. മേദിനിയുടെ വിപ്ലവഗാനത്തോടെയാണ് സമ്മേളനം ആരംഭിച്ചത്. പിണറായി വിജയന്റെ ജന്മദിനം പ്രമാണിച്ച് സമ്മേളനത്തില്‍ എത്തിയവര്‍ക്ക് ലഡു വിതരണം നടത്തി. സിപിഐ സംസ്ഥാന നിര്‍വാഹക സമിതിയംഗം ടി. പുരുഷോത്തമന്‍ അധ്യക്ഷത വഹിച്ചു. സജി ചെറിയാന്‍ സ്വാഗതം പറഞ്ഞു.

Related posts