കോവിഡ് കൂടുന്നു, കൊ​ല്ലം അ​ങ്ക​ലാ​പ്പി​ൽ! ചാ​ത്ത​ന്നൂ​ർ, ശാ​സ്താം​കോ​ട്ട, പോ​രു​വ​ഴി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​രോ​ധ​നാ​ജ്ഞ

എ​സ്.​ആ​ർ.​സു​ധീ​ർകു​മാ​ർ

കൊ​ല്ലം: ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​യ്ക്ക് അ​ട​ക്കം ഇ​ന്ന​ലെ മൂ​ന്ന് പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്- 19 സ്ഥി​രീ​ക​രി​ച്ച​തോ​ടെ ജി​ല്ല അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ അ​ങ്ക​ലാ​പ്പി​ലാ​യി.

കു​ള​ത്തൂ​പ്പു​ഴ​യി​ൽ നേ​ര​ത്തെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​യാ​ളു​മാ​യി സ​മ്പ​ർ​ക്കം പു​ല​ർ​ത്തി​യ അ​മ്പ​ല​ക്ക​ട​വ് സ്വ​ദേ​ശി 59-കാ​ര​ൻ, ഷാ​ർ​ജ​യി​ൽ നി​ന്ന് നാ​ട്ടി​ലെ​ത്തി​യ ശാ​സ്താം​കോ​ട്ട സ്വ​ദേ​ശി ഏ​ഴു വ​യ​സു​കാ​രി, ചാ​ത്ത​ന്നൂ​രി​ലെ ആ​ശാ വ​ർ​ക്ക​ർ മീ​നാ​ട് സ്വ​ദേ​ശി 47-കാ​രി എ​ന്നി​വ​ർ​ക്കാ​ണ് ഇ​ന്ന​ലെ രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത്.

ആ​ശാ വ​ർ​ക്ക​ർ​ക്ക് എ​വി​ടു​ന്നാ​ണ് രോ​ഗ പ​ക​ർ​ച്ച ഉ​ണ്ടാ​യ​തെ​ന്ന് വ്യ​ക്ത​മ​ല്ല. ഏ​ഴു വ​യ​സു​കാ​രി​യു​ടെ മാ​താ​വും ഷാ​ർ​ജ​യി​ൽ നി​ന്ന് വ​ന്ന​താ​ണ്. ഇ​വ​രു​ടെ സ്ര​വ പ​രി​ശോ​ധ​നാ ഫ​ലം വ​ന്നി​ട്ടി​ല്ല.

അ​മ്മ​യും മ​ക​ളും നാ​ട്ടി​ൽ എ​ത്തി​യി​ട്ട് 38 ദി​വ​സ​മാ​യി. ക​ണ്ണ​ന​ല്ലൂ​രി​ലെ കു​ടും​ബ വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ഇ​ത് പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷ​മാ​ണ് ശാ​സ്താം​കോ​ട്ട​യി​ലെ ഭ​ർ​തൃ​വീ​ട്ടി​ലേ​യ്ക്ക് പോ​യ​ത്.

മൂ​ന്നു പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ചാ​ത്ത​ന്നൂ​ർ, ശാ​സ്താം​കോ​ട്ട, പോ​രു​വ​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​രോ​ധ​നാ​ജ്ഞ ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി ജി​ല്ലാ ക​ള​ക്ട​ർ ബി.​അ​ബ്ദു​ൾ നാ​സ​ർ അ​റി​യി​ച്ചു.

ജി​ല്ല​യി​ൽ 1571 പേ​രാ​ണ് ആ​കെ നി​രീ​ക്ഷ​ണ​ത്തി​ൽ ഉ​ള്ള​ത്. ഇ​തി​ൽ 1536 പേ​രും വീ​ടു​ക​ളി​ലാ​ണ്. 104 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ നി​ന്ന് ഒ​ഴി​വാ​യി. പു​തു​താ​യി ഇ​ന്ന​ലെ 157 പേ​രെ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. ആ​ശു​പ​ത്രി​ക​ളി​ൽ 25 പേ​രെ കൂ​ടി പ്ര​വേ​ശി​പ്പി​ച്ചു. ആ​കെ 35 പേ​രാ​ണ് ആ​ശു​പ​ത്രി​ക​ളി​ൽ ഉ​ള്ള​ത്.

1334 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്. 1317 ഫ​ല​ങ്ങ​ൾ വ​ന്ന​തി​ൽ 1298 എ​ണ്ണ​വും നെ​ഗ​റ്റീ​വ് ആ​ണ്. ഏ​ഴ് സാ​മ്പി​ളു​ക​ൾ ഇ​ന്ന​ലെ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ 9885 വീ​ടു​ക​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി. ഇ​ന്ന​ലെ മൂ​ന്നു​പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ ജി​ല്ല​ക്കാ​രാ​യ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 14 ആ​യി.

ലോ​ക്-​ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ് വ​രു​ത്തി​യെ​ങ്കി​ലും കൊ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട​തി​നാ​ൽ സ​മൂ​ഹ വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി ക​ർ​ശ​ന പ​രി​ശോ​ധ​ന​ക​ളും നി​യ​ന്ത്ര​ണ​ങ്ങ​ളു​മാ​യി കൊ​ല്ലം സി​റ്റി പോ​ലീ​സ്.

നി​ബ​ന്ധ​ന​ക​ൾ ലം​ഘി​ച്ച് വാ​ഹ​ന​ങ്ങ​ളി​ലും മ​റ്റും യാ​ത്ര ചെ​യ്ത​തി​ന് ഇന്നലെ കൊ​ല്ലം സി​റ്റി പ​രി​ധി​യി​ൽ 323 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത് 329 പേ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യും 268 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു.

നി​യ​ന്ത്ര​ണ​ങ്ങ​ൾ നി​ല​വി​ൽ വ​ന്ന മാ​ർ​ച്ച് 24 മു​ത​ൽ ഏ​പ്രി​ൽ 24 വ​രെ കൊ​ല്ലം സി​റ്റി​യി​ലെ വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി 9613 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും 9941 പേ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യും 8051 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു.

ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ വി​ൽ​പ്പ​ന​യും ഉ​പ​യോ​ഗ​വും ക​ർ​ശ​ന​മാ​യി ത​ട​യു​ന്ന​തി​നാ​യി ന​ട​ത്തി​യ പ​രി​ശോ​ന​ക​ൾ​ക്കി​ടെ കൊ​ല്ലം ഉ​ളി​യ​ക്കോ​വി​ൽ മു​നി​സി​പ്പ​ൽ കോ​ള​നി​യി​ൽ വി​ജ​യ് (18) ന്‍റെ വീ​ട്ടി​ൽ ന​ട്ടു വ​ള​ർ​ത്തി​യി​രു​ന്ന അഞ്ച് ക​ഞ്ചാ​വ് ചെ​ടി​ക​ൾ കൊ​ല്ലം ഈ​സ്റ്റ് പോ​ലീ​സ് ക​ണ്ടെത്തി. ​ഇയാളെയും ബ​ന്ധു​വാ​യ ചേ​ർ​ത്ത​ല വ​ട​ക്ക് പു​ത്ത​ൻ​കു​ള​ങ്ങ​ര നെ​ടും​ചി​റ വീ​ട്ടി​ൽ ക​രു​ണ്‍(27) നെ​യും അ​റ​സ്റ്റ് ചെ​യ്തു.​

എസ്ഐമാരായ ബി​ജു, ശി​വ​ദാ​സ​ൻ, ജി​എ​സ്​ഐമാ​രാ​യ ജ​യ​ലാ​ൽ, രാ​ധാ​കൃ​ഷ്ണ​പി​ള്ള സിപി​ഒ ഷെ​ഫീ​ക്ക് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. പ​ള്ളി​മു​ക്കി​ൽ നി​ബ​ന്ധ​ന​ക​ൾ ലം​ഘി​ച്ച് ജ്യൂ​സ് ക​ട തു​റ​ന്ന് പ്ര​വ​ർ​ത്തി​പ്പി​ച്ച​തി​ന് മു​ണ്ടയ്ക്ക​ൽ വി​ല്ലേ​ജി​ൽ മ​ന​ക്ക​ല​ഴി​കം വീ​ട്ടി​ൽ ഷം​നാ​ദി​നെ​തി​രെ ഇ​ര​വി​പു​രം പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.​

കൊ​ല്ല​ത്ത് നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങി​ന് പോ​യ സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ 13 പേ​ർ സ​ഞ്ച​രി​ച്ച ആം​ബു​ല​ൻ​സ് ജി​ല്ലാ അ​തി​ർ​ത്തി​യാ​യ കാ​പ്പി​ൽ വ​ച്ച് പ​ര​വൂ​ർ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു ഡ്രൈ​വ​റാ​യ കൊ​ല്ലം പു​ള്ളി​ക്ക​ട പു​തു​വ​ൽ പു​ര​യി​ട​ത്തി​ൽ ചി​ക്കു (30) വി​നെ അ​റ​സ്റ്റ് ചെ​യ്തു.

ജി​ല്ല​യി​ൽ കോവി​ഡ് വ്യാ​പ​നം വ​ർ​ധി​ച്ചു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലും നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ് വ​രു​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലും സാ​മൂ​ഹ്യ സു​ര​ക്ഷ ഉ​റ​പ്പ് വ​ര​ത്തു​ന്ന​തി​ന് പൊ​തു​ജ​ന​ങ്ങ​ൾ സാ​മൂ​ഹ്യഅ​ക​ലം പാ​ലി​ച്ച് നി​ബ​ന്ധ​ന​ക​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്കേ​ണ്ട താ​ണെ​ന്നും അ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്ക് പു​റ​ത്തി​റ​ങ്ങു​ന്ന​വ​ർ നി​ർ​ബ​ന്ധ​മാ​യും മാ​സ്ക്ക് ധ​രി​ക്കേ​ണ്ടതാ​ണെ​ന്നും അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന​മാ​യ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​താ​ണെ​ന്നും കൊ​ല്ലം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ നാ​രാ​യ​ണ​ൻ റ്റി അ​റി​യി​ച്ചു.

Related posts

Leave a Comment