ഒരു ചിത്രത്തിന്റെ ക്ലൈമാക്സിന് മാത്രമായി ചെലഴവിക്കുന്ന തുക എത്രയെന്നോ, മുപ്പതു കോടി. അതേതാണ് ആ സിനിമയെന്ന് അന്വേഷിച്ച് പോയാല്‍ ബാഹുബലിയുടെ രണ്ടാംഭാഗത്തില്‍ ചെന്നു നില്ക്കും. അപ്പോള്‍ പിന്നെ ആ ക്ലൈമാക്സില്‍ എന്തെങ്കിലുമൊക്കെ പ്രത്യേകത കാണും. സംവിധായകന് എസ്.എസ് രാജമൗലിയല്ലെ അപ്പോള്‍ പിന്നെ കാഴ്ച വിരുന്നു തന്നെ ഉണ്ടാവുമെന്നുറപ്പ്.
ബാഹുബലിയുടെ ആദ്യ ഭാഗത്തിന്റെ ക്ലൈമാക്സ് ചിത്രീകരണത്തിന് ചെലവഴിച്ച തുക 15 കോടി. അതിന്റെ ഇരട്ടിയാണ് രണ്ടാംഭാഗത്തിന്റെ ചിത്രീകരണത്തിനായി ചെലഴിക്കുന്നത്. പത്തു ദിവസം കൊണ്ടാണ് ചിത്രത്തിന്റെ ക്ലൈമാക്സ് ചിത്രീകരിക്കുക. ഹൈദരാബാദിലാണ് ചിത്രത്തിന്റെ ക്ലൈമാക്സ് ചിത്രീകരിക്കുന്നത്. ആദ്യ ഭാഗത്തിന് പ്രേക്ഷകര്‍ക്ക് ഇടയില്‍ കിട്ടിയ സ്വീകാര്യത രണ്ടാംഭാഗം തിയറ്ററില്‍ എത്തുമ്പോഴും ഉണ്ടാകുമെന്നു തന്നെ പ്രതീക്ഷിക്കാം. അടുത്ത വര്‍ഷമാണ് ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുക.