പള്ളിക്കുന്ന്: പരാതി പറഞ്ഞ് മടുത്ത് ക്ഷമയുടെ നെല്ലിപ്പടി കണ്ടപ്പോള്‍ ജനം ഒന്നായി രംഗത്തിറങ്ങി. പള്ളിക്കുന്ന്-കാനത്തൂര്‍ റോഡിന്റെ അറ്റകുറ്റപ്പണിയാണു പ്രദേശവാസികള്‍ ഒറ്റക്കെട്ടായി ഏറ്റെടുത്ത് നന്നാക്കിയത്. ഭരണകൂടം വരെ പരാതി നല്‍കിയിട്ടും നടപടി കാണാത്തതിനെ തുടര്‍ന്നാണ് ഓരോ വീട്ടുകാരും കല്ലും ഇഷ്ടികയും മണലും സംഭാവന ചെയ്ത് ഇന്നലെ അവധിദിനം നാട്ടുകാര്‍ക്ക് റോഡിനുള്ള ശ്രമദാനമായി മാറ്റിയത്. രാവിലെ മുതല്‍ തുടങ്ങിയ ശ്രമദാനം വൈകുന്നേരമാണ് തീര്‍ന്നത്. അപ്പോഴേക്കും 100 മീറ്റര്‍ ദൂരത്തെ കുഴികളും മറ്റും അടച്ചിരുന്നു. താല്‍ക്കാലിക കുഴി അടയ്ക്കലാണെങ്കിലും ഓരോ കാര്യങ്ങള്‍ക്കും ഇത് ഒരു മുന്നറിയിപ്പാണ്.
ക്ഷമ നശിച്ചപ്പോള്‍ നാട്ടുകാര്‍ രംഗത്തിറങ്ങി റോഡ് നന്നാക്കി
