ക്ഷേത്രപൂജാരിയെ വാടകവീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കാണപ്പെട്ടു

klm-CRIMEപത്തനാപുരം:പകരക്കാരനായെത്തിയ ശാന്തിക്കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.ചേര്‍ത്തല വാത്തിക്കാട് നരിക്കപ്പറമ്പില്‍ കുഞ്ഞനുണ്ണിയുടെ മകന്‍ ഉദയഭാനു(52)വിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പുന്നല കണ്ണംകോട് ശ്രീശിവ ക്ഷേത്രത്തിലെ താല്ക്കാലിക ശാന്തിക്കാരനായിരുന്നു. ക്ഷേത്ര പൂജാരിയായിരുന്ന മനീഷ് അവധിയില്‍ പോയതിനെതുടര്‍ന്ന് രണ്ട് ദിവസം മുന്‍പാണ് ഉദയഭാനു ഇവിടെയെത്തിയത്.

ക്ഷേത്രത്തിന് സമീപത്തെ വാടകവീട്ടിലാണ് തൂങ്ങി മരിച്ചത്.മനീഷ് മടങ്ങിയെത്തിയപ്പോള്‍ വീട് പൂട്ടിക്കിടക്കുന്നത് കണ്ടതിനെതുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.തുടര്‍ന്ന് പത്തനാപുരം എസ്‌ഐ രാഹുല്‍ രവീന്ദ്രന്റെ നേതൃത്വത്തില്‍ പോലീസെത്തി കതക് പൊളിച്ച് അകത്തുകടന്നപ്പോഴാണ് വീടിനുള്ളില്‍ ഉദയഭാനുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. കുടുംബവുമായി ഏഴ് വര്‍ഷമായി പിണങ്ങി ക്കഴിയുകയായിരുന്നു.മൃതദേഹം പുനലൂര്‍ താലൂക്കാശുപത്രി മോര്‍ച്ചറിയില്‍

Related posts