വാഗമണ്ണില്‍ രഹ്ന ഫാത്തിമയും ആക്ടിവിസിറ്റുകളും ലഹരി പാര്‍ട്ടി നടത്തിയതായി സൂചന, ചടങ്ങില്‍ ലഹരിവസ്തുക്കളും, ഒത്താശ ചെയ്യുന്നത് വാഗമണ്ണിലെ റിസോര്‍ട്ടുകാരന്‍, ചിത്രങ്ങളും വീഡിയോയും പുറത്തുവന്നതോടെ രഹ്ന കൂടുതല്‍ കുടുക്കിലേക്ക്

അയ്യപ്പഭക്തരുടെ വിശ്വാസങ്ങളെയും മാനിക്കാതെ ശബരിമല കയറാനെത്തിയ രഹ്ന ഫാത്തിമ കൂടുതല്‍ കുരുക്കിലേക്ക്. ഇവര്‍ ഈ മാസം ആദ്യം വാഗമണ്ണില്‍ നടത്തിയ ആക്ടിവിസ്റ്റ് പാര്‍ട്ടിയെപ്പറ്റി രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. വാഗമണ്ണില്‍ നടന്ന പാര്‍ട്ടിയുടെ ദൃശ്യങ്ങളും ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. മദ്യവും മയക്കുമരുന്നും ഉള്‍പ്പെടെ എല്ലാത്തരം അരാജകത്വങ്ങളും നിറഞ്ഞു നിന്ന പാര്‍ട്ടിയൊരുക്കിയ വാഗമണ്ണിലെ ഇടപാടുകാരനും നിരീക്ഷണത്തിലാണ്.

ഫേസ്ബുക്കിലെ ആക്ടീവിസ്റ്റുകളുടെ ഗ്രൂപ്പായ ഡേറ്റിംഗ് എ കളര്‍ഫുള്‍ ഡിലൈറ്റ് എന്ന രഹസ്യഗ്രൂപ്പ് വഴിയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നതെന്ന് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രഹസ്യ ഗ്രൂപ്പായതിനാല്‍ ഇതില്‍ നടക്കുന്ന ചര്‍ച്ചകളോ തീരുമാനങ്ങളോ മറ്റുള്ളവര്‍ക്ക് അറിയാന്‍ സാധിക്കില്ല. സമൂഹത്തില്‍ അരാജകത്വം നിറയ്ക്കാന്‍ തുനിഞ്ഞിറങ്ങിയ ഒരുകൂട്ടം ആളുകളാണ് ഈ ഗ്രൂപ്പിന്റെ നടത്തിപ്പുകാര്‍. എല്ലാ മാസവും മദ്യവും മറ്റ് എല്ലാ വിധ രഹസ്യ ഇടപാടുകളും ഈ ഗ്രൂപ്പുകളുടെ പാര്‍ട്ടികളിലും ഉണ്ടാകും.

പതിമൂന്നാം തിയതി മുതല്‍ മൂന്നു ദിവസമായി നടന്ന ക്യാംപിനിടെയാണത്രേ രഹ്നയും കൂട്ടരും ശബരിമല കയറാന്‍ തീരുമാനിച്ചത്. അന്‍പതിലേറെ പേരാണ് വാഗമണ്ണില്‍ നടന്ന ക്യാംപില്‍ പങ്കെടുത്തത്. ഇവിടെ വച്ചാണ് രഹ്നയും കൂട്ടരും ശബരിമലയില്‍ കയറി വിപ്ലവം സൃഷ്ടിക്കാമെന്ന തീരുമാനത്തിലെത്തിയതെന്നാണ് വിവരം. ഒപ്പമുണ്ടായിരുന്നവര്‍ അവസാന നിമിഷം പിന്മാറിയതോടെ രഹ്ന ഒറ്റയ്ക്ക് പോകാന്‍ തീരുമാനിക്കുകയായിരുന്നു.

Related posts