ക്ഷേത്ര മോഷ്ടാക്കള്‍ വിഗ്രഹം മണിയനും കൂട്ടാളിയും പിടിയില്‍

tvm-moshanamarrestതിരുവനന്തപുരം: കുപ്രസിദ്ധ ക്ഷേത്ര മോഷ്ടാവ് വിഗ്രഹം മണിയനെയും കൂട്ടാളിയേയും സിറ്റി ഷാഡോ പോലിസ് പിടികൂടി. മാരായമുട്ടം മണലുവിള മേലേ പുത്തന്‍ വീട്ടില്‍ നിന്നും ഇപ്പോള്‍ വട്ടപ്പാറ കുറ്റിയാണി ജംഗ്ഷനു സമീപം വാടകയ്ക്കു താമസിക്കുന്ന വിഗ്രഹം മണിയനെന്നും അമ്പലം മണിയനെന്നും വിളിക്കുന്ന മണിയന്‍ (57) ഇയാളുടെ കൂട്ടാളി നേമം മൊട്ടമൂട് വള്ളോട്ടുകോണം കുമാരന്‍ എന്നു വിളിക്കുന്ന കുമാര്‍ (46) എന്നിവരാണ് അറസ്റ്റിലായത്. ക്ഷേത്രങ്ങള്‍ മാത്രം കേന്ദ്രീകരിച്ചു മോഷണം നടത്തുന്ന മണിയനെ പിടികൂടി ചോദ്യം ചെയ്തപ്പോള്‍ നിരവധി ക്ഷേത്ര മോഷണങ്ങളെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

പൂജപ്പുര മുടവന്‍മുഗള്‍ ഊരൂട്ട് പറമ്പ് ക്ഷേത്രത്തില്‍ മോഷണം നടത്തിയ കേസ്,  വിളപ്പില്‍ശാല വിട്ടിയം ദേവി ക്ഷേത്രത്തില്‍ സ്വര്‍ണ താലി, സ്വര്‍ണപ്പൊട്ടുകള്‍, കാണിക്കവഞ്ചി കുത്തിപ്പൊളിച്ച് രൂപ കവര്‍ന്ന കേസ്, പേയാട് മിണ്ണംകോട് ഭഗവതി ക്ഷേത്രത്തില്‍ നിന്നും ദേവിയുടെ മുഖചാര്‍ത്ത് മോഷണം, പേയാട് കുന്നുപുറം ചെറുതേരി മഹാദേവ ക്ഷേത്രം, കാത്തിരകുളം കല്ലുമുക്ക് കരുങ്കുളം കരിങ്കാളി ക്ഷേത്രം, തൊട്ടടുത്ത ഭദ്രകാളി ക്ഷേത്രം നെയ്യാറ്റിന്‍കര തമ്പുരാന്‍ ക്ഷേത്രം, നെടുമങ്ങാട് പൂവത്തൂര്‍ മാങ്കോട് ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നും കാണിക്കവഞ്ചി പൊളിച്ച് പണം കവര്‍ന്ന് കേസ് എന്നിവയുള്‍പ്പടെ പതിനഞ്ചോളം മോഷണങ്ങള്‍ നടത്തിയതായി ഇയാള്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.

മിണ്ണംകോട് ക്ഷേത്രത്തില്‍ നിന്നും കവര്‍ന്ന മുഖച്ചാര്‍ത്ത് കുമാരനുമായി ചേര്‍ന്ന്  വില്‍പ്പനക്ക് ശ്രമിച്ചു വരികയായിരുന്നു. മുഖ ച്ചാര്‍ത്തു കുമാരന്റെ വീടിനടുത്തുള്ള പറമ്പില്‍  കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. അറസ്റ്റിലായ കുമാരന്‍, കുപ്രസിദ്ധ മോഷ്ടാക്കളായ കുഞ്ഞുമോന്‍, ഷാജി, മനു ഗോപന്‍ എന്നിവരുമായി ചേര്‍ന്ന് കാര്‍ വാടകയ്ക്ക് വിളിച്ച് ഡ്രൈവറെ കൊലപ്പെടുത്തി കാര്‍ തട്ടിയെടുത്തതുള്‍പ്പെടെയുള്ള നിരവധി കേസുകളിലെ പ്രതിയാണ്. കണ്‍ട്രോള്‍ റൂം എസി വി. സുരേഷ് കുമാര്‍, കഴക്കൂട്ടം സിഐ അജയ് കുമാര്‍, എസ്‌ഐ  സുനില്‍കുമാര്‍, ഷാഡോ പോലീസുകാരായ യശോധരന്‍, അരുണ്‍കുമാര്‍,  സാബു, ഹരിലാല്‍, സജീശ്രീകാന്ത്, വിനോദ്, രഞ്ജിത,് അജിത്ത്, വിനോദ്, പ്രദീപ്, അതുന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Related posts