ക്ഷേമപെന്‍ഷന്‍ വീട്ടിലെത്തിയില്ല; കുത്തിയിരിപ്പു സമരം നടത്തി

pkd-samaramവടക്കഞ്ചേരി: ക്ഷേമപെന്‍ഷനുകള്‍ വീട്ടിലെത്തിക്കാത്തതിനെ തുടര്‍ന്ന് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള വയോജനങ്ങള്‍ പഞ്ചായത്ത് ഓഫീസില്‍ കുത്തിയിരിപ്പുനടത്തി. ടൗണിനടുത്ത് കാരയങ്കാട് ഭാഗത്തെ പതിമൂന്നോളംപേരാണ് പെന്‍ഷനായി ഇന്നലെ ഉച്ചയ്ക്ക് വടക്കഞ്ചേരി പഞ്ചായത്ത് ഓഫീസില്‍ എത്തിയത്. ഓണം അടുത്തിട്ടും പെന്‍ഷന്‍ ലഭിക്കാതായതോടെയാണ് വാര്‍ഡ് മെംബര്‍ വിജയകുമാരിയുടെ നേതൃത്വത്തില്‍ പെന്‍ഷന്‍കാര്‍ പഞ്ചായത്തില്‍ എത്തിയത്.

എന്നാല്‍ ഇക്കാര്യം പറഞ്ഞ് ഇവിടെ ഇരിക്കാനാകില്ലെന്നു ശബ്ദമുണ്ടാക്കി ഭരണപക്ഷ അംഗങ്ങള്‍ വൃദ്ധജനങ്ങളെ ഒഴിവാക്കിയതായും പരാതിയുണ്ട്. അതേസമയം വീടുകളില്‍ നേരിട്ട് പെന്‍ഷന്‍ എത്തിക്കുന്ന നടപടി പ്രായോഗികമല്ലെന്നും പണമെത്തിക്കാന്‍ ഏല്പിക്കുന്നത് പലഭാഗത്തും രാഷ്ട്രീയ പ്രവര്‍ത്തകരാണെന്നതും പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു.

Related posts