മൂന്നാര്‍: ജമ്‌നാപ്യാരി ഇനത്തില്‍പെട്ട ആടുകള്‍ അകിടിലെ അപൂര്‍വതയുമായി വ്യത്യസ്തമാകുന്നു. വീട്ടാവശ്യത്തിനായി ചിന്നക്കനാലിലെ കര്‍ഷകനായ ബേബി സ്വന്തമാക്കിയ ആടുകളാണ് അസാധാരണ കാഴ്ചയൊരുക്കി നാട്ടുകാരില്‍ കൗതുകമുണര്‍ത്തിയത്.
സാധാരണയായി കാണപ്പെടുന്ന ആടുകളില്‍നിന്നു വ്യത്യസ്തമായി ബേബിയുടെ ആടുകളിലൊന്നിന് നാലു മുലക്കാമ്പും ഒന്നിന് മൂന്ന് മുലക്കാമ്പുമുണ്ട്.
ചിന്നക്കനാല്‍ തിടീര്‍ നഗര്‍ സ്വദേശിയായ ബേബി ജമ്‌നാപ്യാരി ഇനത്തില്‍പെട്ട ആടിനെ ഇരുമ്പുപാലത്തുനിന്നും രണ്ടായിരം രൂപയ്ക്കു വാങ്ങിയതാണ്. ആട് 28 ദിവസം കഴിഞ്ഞപ്പോള്‍ പ്രസവിക്കുകയും ചെയ്തു. പിറന്ന മൂന്ന് ആട്ടിന്‍കുട്ടികളിലാണ് ഈ വ്യത്യസ്തതയുളളത്. നാലു മുലക്കാമ്പുള്ള ആടില്‍നിന്നും ദിവസം രണ്ടര ലിറ്റര്‍ പാല്‍ ലഭിക്കുന്നുണ്ടെ്ന്നും ബേബി പറയുന്നു. 15 ആടുകള്‍ സ്വന്തമായുള്ള ബേബി വീട്ടാവശ്യത്തിനെടുക്കുന്ന പാലിനുപുറമേ ബാക്കി വരുന്ന പാല്‍ പുറത്തു കൊടുക്കുകയുമാണ്.