വടകര: നഗരത്തിലെ രൂക്ഷമായ ഗതാഗത കുരുക്കിനു പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഓട്ടോഡ്രൈവര്‍മാര്‍ പ്രക്ഷോഭത്തിലേക്ക്. പ്രശ്‌നത്തിന്റെ ഗൗരവം കണക്കിലെടുത്ത് അടിയന്തര നടപടി ഉണ്ടാകുന്നില്ലെങ്കില്‍ സര്‍വീസ് നിര്‍ത്തിവയ്ക്കുന്നതടക്കമുള്ള സമരം സംഘടിപ്പിക്കുമെന്ന് മോട്ടോര്‍ ആന്റ് എഞ്ചിനീയറിംഗ് വര്‍ക്കേഴ്‌സ് യൂനിയന്‍- സിഐടിയു ഓട്ടോസെക്ഷന്‍ വാര്‍ഷിക സമ്മേളനം മുന്നറിയിപ്പു നല്‍കി.
ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന നഗരസഭാ റോഡുകള്‍ ടാര്‍ ചെയ്യുക, പൂട്ടിയ മോട്ടോര്‍ ക്ഷേമനിധി സബ് സെന്റര്‍ ഓഫിസ് പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ സമ്മേളനം ഉന്നയിച്ചു.സിപിഎം ഏരിയാ സെക്രട്ടറി പി.കെ. ദിവാകരന്‍ ഉദ്ഘാടനം ചെയ്തു. വി. രമേശന്‍ അധ്യക്ഷത വഹിച്ചു. പി.കെ. നാരായണന്‍, എം. പ്രദീപന്‍, കെ.വി. രാഘവന്‍, എം.കെ. പ്രസന്നകുമാര്‍, കെ. മഷ്ഹൂദ്, ഇ.കെ. നാരായണന്‍, വി.ടി. രാമചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.
പുതിയ ഭാരവാഹികളായി വി. രമേശന്‍ (പ്രസിഡന്റ്), പി. രാജീവന്‍, ടി. ബാബു, ടി. അശോകന്‍, ടി. സുമേഷ് (വൈ. പ്രസിഡന്റ്), കെ.വി. രാഘവന്‍ (സെക്രട്ടറി), കെ. മഷ്ഹൂദ്, എം. പ്രദീപന്‍, കെ.കെ. റജീഷ്, വി. സത്യജിത്ത് (ജോ. സെക്ര), എം.കെ. പ്രസന്നകുമാര്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.