ഗര്‍ഭകാലം അടിച്ചുപൊളിച്ച് കരീന

kareena110616ഗര്‍ഭാവസ്ഥയിലായാല്‍ പൊതുരംഗത്തു നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് സാധാരണ നടിമാരെല്ലാം. ഗര്‍ഭാവസ്ഥയിലുള്ള തടിച്ച ശരീരപ്രകൃതിയും വീര്‍ത്ത വയറും ആരും കാണാതിരിക്കാനായി പരമാവധി മാധ്യമങ്ങള്‍ക്കും കാമറകള്‍ക്കും മുന്നില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുകയും ചെയ്യും. പ്രസവം കഴിഞ്ഞാലും പഴയ ശരീര സൗന്ദര്യം തിരികെ കിട്ടുന്നതുവരെ ഈ ഒളിച്ചുകളി തുടരും. എന്നാല്‍, ഇവര്‍ക്കിടയില്‍ തികച്ചും വ്യത്യസ്തയാവുകയാണ് കരീന കപൂര്‍. തന്റെ ഗര്‍ഭകാലം മുഴുവന്‍ അടിച്ചുപൊളിച്ച് ആഘോഷിക്കുകയാണ് താരം. ഒപ്പം എല്ലാത്തിനും പിന്തുണയേകി ഭര്‍ത്താവും നടനുമായ സെയ്ഫ് അലി ഖാനും കൂടെയുണ്ട്.

സിനിമാ ചിത്രീകരണങ്ങള്‍ക്കും പരസ്യ ചിത്രീകരണങ്ങള്‍ക്കുമായി ഓടി നടക്കുന്നതിനിടയിലും പാര്‍ട്ടിക്കും ഫോട്ടോ ഷൂട്ടിനുമൊക്കെ കരീന സമയം കണ്ടെത്തുന്നുണ്ട്. തന്റെ പെണ്‍ സുഹൃത്തുക്കള്‍ക്കൊപ്പം അടുത്തിടെ ഒരു വമ്പന്‍ പാര്‍ട്ടി തന്നെ കരീന നടത്തിക്കഴിഞ്ഞു. അതിനിടയിലാണ് എന്നെന്നും ഓര്‍ക്കാനായി ഒരു ഫോട്ടോഷൂട്ടിനായി താരദമ്പതികള്‍ ഒരുങ്ങിയത്. തികച്ചും ഒരു റോയല്‍ ഫോട്ടോഷൂട്ട്. രാജാവിന്റെയും റാണിയുടെയും വേഷത്തിലാണ് സെയ്ഫും കരീനയും ഈ ഫോട്ടോ ഷൂട്ടിലുടനീളം പങ്കെടുത്തിരിക്കുന്നത്. തന്റെ ബേബി ബംപ് പുറത്തു കാണും വിധമുള്ള ചിത്രങ്ങളെടുക്കാനാ ണത്രേ കരീന കൂടുതല്‍ താത്പര്യം കാട്ടിയത്.

Related posts