എന്നാലും എന്റെ അഭിലാഷേ..! തൊ​ണ്ടിമു​ത​ലാ​യ ഫോ​ണി​ൽ​നി​ന്നു ന​മ്പ​രെ​ടു​ത്ത് സ്ത്രീ​ക​ളെ വിളിയോട് വിളി; പിന്നെ നടന്നത്…

പ​ത്ത​നം​തി​ട്ട: തൊ​ണ്ടിമു​ത​ലാ​യി കി​ട്ടി​യ ഫോ​ണി​ൽ​നി​ന്നു സ്ത്രീ​ക​ളു​ടെ ന​ന്പ​ർ സം​ഘ​ടി​പ്പി​ച്ച് അ​വ​രെ ഫോ​ണി​ൽ വി​ളി​ച്ചു ശ​ല്യംചെ​യ്ത പോ​ലീ​സു​കാ​ര​നു സ​സ്പെ​ൻ​ഷ​ൻ.

പ​ത്ത​നം​തി​ട്ട പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ അ​ഭി​ലാ​ഷി​നെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

അഭിലാഷിനെതിരെ നേ​ര​ത്തെ എ​സ്പി​ക്ക് ഒ​രു യു​വ​തി പ​രാ​തി ന​ൽ​കി​യി​രു​ന്നു.

തു​ട​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യാ​ണ് അ​ഭി​ലാ​ഷി​നെ​തി​രേ ന​ട​പ​ടി​യെ​ടു​ത്ത​ത്.

തൊ​ണ്ടി​യാ​യി പി​ടി​ച്ചെ​ടു​ത്ത ഫോ​ണി​ൽ​നിന്നു സ്ത്രീ​ക​ളു​ടെ ന​മ്പ​ർ എ​ടു​ക്കു​ക​യും സ്വ​ന്തം ഫോ​ണി​ൽനി​ന്ന് അ​വ​രെ വി​ളി​ക്കു​ക​യും ചെ​യ്യു​ന്ന​താ​ണ് അ​ഭി​ലാ​ഷി​ന്‍റെ രീ​തി.

ക​ഴി​ഞ്ഞ ദി​വ​സം കൊ​ല്ലം സ്വ​ദേ​ശി​യാ​യ ഒ​രാ​ളെ ത​ട്ടി​പ്പു​ക്കേ​സി​ൽ പ​ത്ത​നം​തി​ട്ട പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു.

ഇ​യാ​ളെ ചോ​ദ്യം ചെ​യ്യു​ന്ന​തി​നി​ടെ ഫോ​ൺ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​രു​ന്നു. ഈ ​ഫോ​ൺ അ​ഭി​ലാ​ഷ് ദു​രു​പ​യോ​ഗം ചെ​യ്യു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment