എന്റെ മകള്‍ക്ക് 30 വയസുണ്ട്. 24-ാം വയസിലായിരുന്നു ആദ്യപ്രസവം. അതിനുശേഷം ഒരു വര്‍ഷത്തോളം ഗര്‍ഭനിരോധന ഗുളികകള്‍ കഴിച്ചിരുന്നു. വണ്ണം കൂടുന്നതായി കണ്ടതിനാല്‍ ഗുളിക നിര്‍ത്തുകയാണുണ്ടായത്. ഇപ്പോള്‍ അമിതവണ്ണമാണ്. ആഹാരം നിയന്ത്രിച്ചിട്ടും ഇതുപോലെ വണ്ണം വച്ചത്, മുന്‍പ് ഗര്‍ഭനിരോധന ഗുളികകള്‍ കഴിച്ചതുകൊണ്ടാണോ ?
= ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കുന്ന എല്ലാവര്‍ക്കും വണ്ണം കൂടുന്നില്ല. ചിലര്‍ക്ക് മാത്രമെ ഈ പ്രശ്‌നമുണ്ടാകാറുള്ളു. പലര്‍ക്കും ശരീരപ്രകൃതിയായിരിക്കും കാരണം. പ്രസവശേഷം മാസങ്ങളോളം വിശ്രമം എടുക്കുന്നതും വണ്ണം കൂടുന്നതിന് കാരണമാകാം. അതിനാല്‍ ആഹാരനിയന്ത്രണവും വ്യായാമവും കൂടി ദിനചര്യയില്‍ ഉള്‍പ്പെടുത്തിയാല്‍ നല്ല വ്യത്യാസം ഉണ്ടാകുമെന്ന് തോന്നുന്നു.