സഹപ്രവര്‍ത്തക ആണെങ്കിലും ഇത്തരം പൊട്ടത്തരം പറഞ്ഞാല്‍ കേട്ടു നില്‍ക്കാന്‍ ബുദ്ധിമുട്ടുണ്ട്! തൃശൂര്‍ പൂരം സംബന്ധിച്ച റിമ കല്ലിങ്കലിന്റെ പരാമര്‍ശത്തെ വിമര്‍ശിച്ച് നടി മായ മേനോന്‍ രംഗത്ത്

പ്രശസ്ത നടിയും മലയാളത്തിലെ വനിതാ സംഘടനയായ ഡബ്ലുസിസിയുടെ സജീവ പ്രവര്‍ത്തകയുമായ റിമ കല്ലിങ്കലിന്റെ പുതിയ പരാമര്‍ശം വിവാദങ്ങള്‍ക്കു തിരി കൊളുത്തി കഴിഞ്ഞു. ഇത്തവണ തൃശൂര്‍ പൂരത്തെ സംബന്ധിച്ച് ആണ് റിമയുടെ കമന്റ്. അതിനെതിരെ പ്രതികരിച്ചു കൊണ്ട് മലയാളത്തിലെ മറ്റൊരു നടിയായ മായ മേനോന്‍ രംഗത്ത് എത്തിക്കഴിഞ്ഞു.

വിവാദത്തിനു ആസ്പദമായ റിമയുടെ കമന്റ് ഇങ്ങനെ, ‘വിദേശത്തു ഒക്കെ വലിയ വലിയ ആഘോഷങ്ങള്‍ നടക്കുമ്പോള്‍ അവിടെ ആണുങ്ങള്‍ മാത്രമാണോ, പെണ്ണുങ്ങളും വരുന്നില്ലേ ?, അതുപോലെ നമ്മുക്ക് ഇവിടെ തുടങ്ങാം” എന്നാണ് തൃശൂര്‍ പൂരത്തിന്റെ പശ്ചാത്തലത്തില്‍ റിമയുടെ കമന്റ്. എന്നാല്‍ ഈ പ്രസ്താവനക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് മായ മേനോന്‍.

സഹപ്രവര്‍ത്തക ആണെങ്കിലും ഇത്തരം പൊട്ടത്തരം പറഞ്ഞാല്‍ കേട്ട് കൊണ്ട് നില്‍ക്കുവാന്‍ ബുദ്ധിമുട്ട് ഉണ്ടെന്നു മായ മേനോന്‍ പറയുന്നു. നിങ്ങള്‍ ശരിയായ ഒരു തൃശൂര്‍ക്കാരി ആണെങ്കില്‍ ഇത്തരം വിഡ്ഢിത്തം പുലമ്പില്ലായിരുന്നു എന്നാണ് മായാ മേനോന്‍ റിമയോട് പറയുന്നത്.

കാരണം അവിടെ എത്ര പുരുഷന്മാര്‍ വരാറുണ്ടോ അത്രയും തന്നെ സ്ത്രീകളും വരാറുണ്ട് എന്നും അവിടെ പോകാതെ സ്ത്രീകള്‍ തീര്‍ത്തും വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ട് മാത്രം പോകാത്തത് ആണെന്നും മായാ മേനോന്‍ പറയുന്നു.

അല്ലാതെ അവിടെ ആരും ഒരു സ്ത്രീയെയും തടഞ്ഞിട്ടില്ല എന്നും റിമ ഒരിക്കലും അവിടെ പോയിട്ടേ ഇല്ല എന്നും ഇതില്‍ നിന്ന് മനസ്സിലാവുന്നു എന്നും മായാ മേനോന്‍ തന്റെ ഫേസ്ബുക് പോസ്റ്റില്‍ കുറിച്ചു. അതുകൊണ്ടു തന്നെ റിമയ്ക്ക് യാതൊരു അറിവും ഇല്ലാത്ത കാര്യങ്ങളെ കുറിച്ച് മിണ്ടാതിരിക്കുന്നത് ആവും നല്ലത് എന്നും മായാ മേനോന്‍ പറഞ്ഞു നിര്‍ത്തുന്നു.

Related posts