കൊച്ചി: ഗര്‍ഭിണിയായ യുവതിയെ റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ച് കടന്നു കളഞ്ഞ സംഭവത്തില്‍ കാമുകനായുള്ള തെരച്ചില്‍ പോലീസ് തുടരുന്നു. സംഭവത്തില്‍ പ്രതിയുടെ അമ്മയെയും അവര്‍ക്കൊപ്പം താമസിച്ചിരുന്ന യുവാവിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
കേസിലെ ഒന്നാം പ്രതിയും യുവതിയുടെ കാമുകനുമായ അബ്ദുള്‍ റഹ്മാന്‍(23) ആണ് പോലീസ് തെരയുന്നത്. ഇയാളുടെ അമ്മ ജാസ്മിന്‍ (42), ഇവരോടൊപ്പം താമസിച്ചിരുന്ന തിരുവനന്തപുരം സ്വദേശി അരുണ്‍ ഗോപാല്‍ (25) എന്നിവരെ പോലീസ് അറസ്റ്റു ചെയ്ത് ഇന്നലെ കാക്കനാട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പെണ്‍കുട്ടിയെ വ്യഭിചാരത്തിന് പ്രേരിപ്പിച്ചു, ഗര്‍ഭം അലസിപ്പിക്കാന്‍ നിര്‍ബന്ധിച്ചു എന്നീ കേസുകളിലാണ് പ്രതിയുടെ അമ്മയെയും അവരുടെ കാമുകനേയും ഇന്‍ഫോപാര്‍ക്ക് പോലീസ് അറസ്റ്റുചെയ്തത്.
വീട്ടുജോലിക്കായി എത്തിച്ച അനാഥയായ യുവതിയുമായി അബ്ദുള്‍ റഹ്മാന്‍ പ്രണയിത്തിലാകുകയും വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് പീഡിപ്പിക്കുകയായിരുന്നു. യുവതി ഗര്‍ഭിണി ആയതോടെ ഗര്‍ഭം അലസിപ്പിക്കാന്‍ നിര്‍ബന്ധിച്ചു. യുവതി വഴങ്ങാത്തതിനെത്തുടര്‍ന്ന് റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിക്കുകയായിരുന്നു. യുവതി ഇപ്പോള്‍ കാക്കനാടുള്ള സന്നദ്ധ സംഘടനയുടെ സംരക്ഷണത്തിലാണ് ഉള്ളത്. സിഐ സാജന്‍ സേവര്‍ എസ്‌ഐ തൃപീക് ചന്ദ്രന്‍, എഎസ്‌ഐ സജി, സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍മാരായ സജേഷ്, ജയന്തി എന്നിവരുടെ നേതൃത്വതത്തിലാണ് അന്വേഷണം.