ഭൂ​മി ത​രം​മാ​റ്റ​ലി​ന്‍റെ പേ​രി​ൽ ത​ട്ടി​പ്പ്; യൂ​ത്ത്കോ​ൺ​ഗ്ര​സ് നേ​താ​വ് പ്ര​വാ​സി​യി​ൽ നിന്ന് ത​ട്ടി​യെ​ടു​ത്ത​ത് 62 ല​ക്ഷം രൂ​പ; ചെങ്ങന്നൂരിലെ കുട്ടിനേതാവ് അറസ്റ്റിൽ

ചെ​ങ്ങ​ന്നൂ​ർ: ഭൂ​മി ത​രം​മാ​റ്റി ന​ൽ​കാ​മെ​ന്നു ധ​രി​പ്പി​ച്ചു പ്ര​വാ​സി​യി​ൽനി​ന്ന് 62.72 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്ന കേ​സി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് നേതാവ് അറസ്റ്റിൽ. ചെ​ങ്ങ​ന്നൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മു​ള​ക്കു​ഴ പി​ര​ള​ശേരി മെ​റീ​സ ബം​ഗ്ലാ​വി​ൽ സു​ബി​ൻ മാ​ത്യു വ​ർ​ഗീ​സ് (38) ആണ് അ​റ​സ്റ്റി​ലായത്. പു​ത്ത​ൻ​കാ​വ് ഇ​ട​വ​ത്ര പീ​ടി​ക​യി​ൽ ഫി​ലി​പ്പ് മാ​ത്യു ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്.

സു​ബി​ൻ മാ​ത്യു, ചെ​ങ്ങ​ന്നൂ​ർ സ്വ​ദേ​ശി​ക​ളാ​യ ച​ന്ദ്ര​ൻ, ആം​ബു​ല​ൻ​സ് ഡ്രൈ​വ​റാ​യ സാം​സ​ൺ എ​ന്നി​വ​ർ ചേ​ർ​ന്നു പ​ല​പ്പോ​ഴാ​യി 62,72,415 രൂ​പ ത​ട്ടി​യെ​ടു​ത്ത​താ​യി ചെ​ങ്ങ​ന്നൂ​ർ പോലീ​സി​ൽ ഫി​ലി​പ്പ് മാ​ത്യു പ​രാ​തി ന​ൽ​കി​യി​രു​ന്നു.

ഫി​ലി​പ്പി​ന്‍റെ ഭാ​ര്യ മ​റി​യാ​മ്മ ജോ​ർ​ജി​ന്‍റെ പേ​രി​ൽ തി​രു​വ​ന​ന്ത​പു​രം കു​റ​വ​ൻ​കോ​ണ​ത്തു​ള്ള ഭൂ​മി ത​രം​മാ​റ്റി കൊ​ടു​ക്കാം എ​ന്നു വി​ശ്വ​സി​പ്പി​ച്ചാ​ണു ഫി​ലി​പ്പ് മാ​ത്യു​വി​ന്‍റെ അ​ക്കൗ​ണ്ടി​ൽനി​ന്നു ചെ​ക്ക് വ​ഴി​യും നേ​രി​ട്ടും പ​ണം കൈ​പ്പ​റ്റി​യ​ത്.

സു​ബി​നും അ​യാ​ൾ പ​റ​ഞ്ഞ​ത​നു​സ​രി​ച്ച് ച​ന്ദ്ര​നും പ​ല​പ്പോ​ഴാ​യാ​ണു തു​ക കൈ​പ്പ​റ്റി​യ​തെ​ന്നും വ​സ്തു ത​രം​മാ​റ്റി കൊ​ടു​ക്കു​ക​യോ വാ​ങ്ങി​യ തു​ക തി​രി​കെ ന​ൽ​കു​ക​യോ ചെ​യ്തി​ല്ലെ​ന്നു​മാ​ണു പ​രാ​തി. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ സു​ബി​നെ ജാ​മ്യ​ത്തി​ൽ​വി​ട്ടു.

Related posts

Leave a Comment