കാഞ്ഞങ്ങാട്: ഗള്‍ഫില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഗള്‍ഫില്‍ നിന്നും നാട്ടിലേയ്ക്കുള്ള യാത്രയ്ക്കിടെ വിമാനത്താവളത്തില്‍ അറസ്റ്റിലായ ഭര്‍ത്താവിനെ ഹൊസ്ദുര്‍ഗ് കോടതി റിമാന്‍ഡു ചെയ്തു. കുശാല്‍ നഗറിലെ സത്യപ്രകാശ്(പ്രകാശ് കൃഷ്ണ) യാണ് കഴിഞ്ഞ ദിവസം മംഗളൂരു വിമാനത്താവളത്തില്‍ അറസ്റ്റിലായത്.
ഇയാളുടെ ഭാര്യ മടിക്കൈ അമ്പലത്തുകരയിലെ സുഷമ(25) 2013 സെപ്റ്റംബര്‍ 13ന് കുവൈത്തില്‍ താമസിക്കുന്ന ഫഌറ്റിനു മുകളില്‍ നിന്നും ചാടി ജീവനൊടുക്കുകയായിരുന്നു. ഭര്‍തൃ പീഢനമാണ് ജീവനൊടുക്കാന്‍ കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. അന്നു മൃതദേഹത്തോടൊപ്പം നാട്ടിലെത്തിയ സത്യപ്രകാശ് പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നതിനിടയില്‍ ഗള്‍ഫിലേക്കു കടക്കുകയായിരുന്നു.
ഇതേ തുടര്‍ന്നു ഇയാള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ ദിവസം മംഗളൂരു വിമാനത്താവളത്തിലിറങ്ങിയ സത്യപ്രകാശിനെ എമിഗ്രേഷന്‍ വിഭാഗം തടഞ്ഞുവച്ച് ഹൊസ്ദുര്‍ഗ് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരത്തോടെയാണ് കോടതിയിലെത്തിച്ചു പ്രതിയെ റിമാന്‍ഡു ചെയ്തത്