പത്ത് ഫഹദ് ഫാസില്‍ ചേര്‍ന്നാലും വിനായകനാവാന്‍ പറ്റില്ല! എന്നാല്‍ മഹേഷാകാന്‍ വിനായകന് സാധിക്കും; വിനായകനെക്കുറിച്ചുള്ള ഫഹദ് ഫാസിലിന്റെ വിലയിരുത്തല്‍ ഇങ്ങനെ

GKYGHKYGJKകമ്മട്ടിപ്പാടം എന്ന സിനിമയിലെ അഭിനയത്തിനാണ് വിനായകന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചത്. വിനായകനെ അഭിനന്ദിച്ചുകൊണ്ട് അഭിനേതാക്കള്‍ ഉള്‍പ്പെടെ നിരവധിയാളുകള്‍ രംഗത്തെത്തിയിരുന്നു. യുവനടന്‍ ഫഹദ് ഫാസിലാണ് ഇപ്പോള്‍ വിനായകനെ അഭിനന്ദിച്ചുകൊണ്ടും അദ്ദേഹത്തിന്റെ അഭിനയത്തെ അംഗീകരിച്ചുകൊണ്ടും രംഗത്തെത്തിയിരിക്കുന്നത്. താന്‍ നായകനായി അഭിനയിച്ച മഹേഷിന്റെ പ്രതികാരം എന്ന സിനമയുമായി ബന്ധപ്പെടുത്തിയാണ് ഫഹദ് വിനായകന്റെ അഭിനയത്തെ വിലയിരുത്തിയത്.

മഹേഷിന്റെ പ്രതികാരം വിനായകനെ വെച്ച് ചെയ്താലും നന്നാകും. അത് ഞാന്‍ ചെയ്തത് പോലെ അല്ലാതെ മറ്റൊരു രീതിയില്‍ നന്നാകും. മറ്റൊരു സ്വഭാവവും സംസ്‌കാരവുമൊക്കെയുളള നല്ലൊരു ചിത്രം. എന്നാല്‍ പത്ത് ഫഹദ് ഫാസില്‍ ചേര്‍ന്നാല്‍ പോലും കമ്മട്ടിപ്പാടത്തില്‍ വിനായകന്‍ ചെയ്ത കഥാപാത്രം ചെയ്യാനാകില്ലെന്നും ഫഹദ് പറഞ്ഞു. മഹേഷിന്റെ പ്രതികാരം വിനായകനെ വെച്ച് ചെയ്തിരുന്നെങ്കില്‍ ഞാന്‍ ചെയ്ത പോലത്തെ ഒരു സിനിമയാകില്ല. അത് വേറൊരു സിനിമ ആയിരിക്കും. എന്നാലും നല്ല സിനിമ ആയിരിക്കുമത്.

അതിന് വേറൊരു സ്വഭാവവും വേറൊരു കള്‍ച്ചറുമൊക്കെ ഉണ്ടാവും. പക്ഷേ പത്ത് ഫഹദ് ഫാസിലിന് കമ്മട്ടിപ്പാടത്തിലെ വിനായകന്‍ ചെയ്ത റോള്‍ ചെയ്യാന്‍ പറ്റില്ല. വളരെ ക്ലിയറായിട്ടുളള കാര്യമാണ്. എനിക്കൊരിക്കലും അങ്ങനെയൊരു പടത്തില്‍ തിളങ്ങാന്‍ സാധിക്കില്ല. ഞാന്‍ ഔട്ട് ഓഫ് പ്ലേസ് ആയിരിക്കും. വിനായകന്‍ അസാധ്യമായ അഭിനയമാണ് കമ്മട്ടിപ്പാടത്തില്‍ കാഴ്ചവച്ചത്. മഹേഷിന്റെ പ്രതികാരത്തിന് അവാര്‍ഡ് കമ്മറ്റിയില്‍ നിന്ന് വേണ്ടത്ര പരിഗണന കിട്ടിയില്ലെന്ന പരാതി എനിക്കില്ല. ആ സിനിമ പ്രേക്ഷകര്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. അതാണ് എനിക്ക് പ്രധാനം. ഫഹദ് പറഞ്ഞു.

Related posts