ഡാമില്‍ അതിക്രമിച്ചു കയറിയവര്‍ ഇക്ട്രോണിക് ചിപ്പ് ഘടിപ്പിച്ച മീനിനെ ഡാമിലേക്കെറിഞ്ഞു, സംഭവത്തിനുപിന്നിലുള്ളവരെക്കുറിച്ച് അന്വേഷണം തുടങ്ങി, നാട്ടുകാര്‍ ഭീതിയില്‍

fb-fishchipവയനാട്ടിലെ ബാണാസുരസാഗര്‍ അണക്കെട്ടിലാണ് ഞെട്ടിക്കുന്ന സംഭവം. ഡാമിലെ നിരോധിത മേഖലയിലേക്ക് അതിക്രമിച്ചുകയറിയ സംഘമാണ് ഡാമില്‍ ഇലക്ട്രിക് ചിപ്പ് ഘടിപ്പിച്ച ചൂര മത്സ്യത്തെ നിക്ഷേപിച്ചത്. കഴിഞ്ഞ ശനിയാഴ്ച്ചയായിരുന്നു സംഭവം. സംഭവ സ്ഥലത്ത് പിറ്റേന്ന് പൊങ്ങിയ കടല്‍ മത്സ്യമായ ചൂരയെ ഫിഷറീസ് വകുപ്പിന് പോസ്റ്റുമോര്‍ട്ടത്തിനു കൈമാറി. പുറമേ നിന്നുകൊണ്ടുവന്ന മത്സ്യത്തെ ഡാമില്‍ ഇറക്കിവിടുന്നതിന്റെ ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയായ യുവാവാണ് ചിത്രങ്ങളെടുത്ത് പോലീസിന് നല്കിയത്.

മീനിനെ നിക്ഷേപിക്കാനെത്തിയവരില്‍ രണ്ടുപേരുണ്ടായിരുന്നത്രേ. ഇംഗ്ലീഷ് കലര്‍ന്ന മലയാളം സംസാരിക്കുന്ന ഒരാളും ലുങ്കി ഉടുത്ത മറ്റൊരാളുമാണ് ഉണ്ടായിരുന്നത്. കടന്നുകയറിയ സംഘം തങ്ങളുടെ കൈയിലെ കവറില്‍ നിന്ന് മീനിനെ എടുത്ത് അതിന്റെ വായില്‍ ചിപ്പ് നിക്ഷേപിച്ച് ഡാമില്‍ ഇറക്കിവിടുകയായിരുന്നുവെന്നാണ് സാക്ഷിമൊഴി.

ആളുകള്‍ നോക്കാന്‍ തുടങ്ങിയതോടെ ഇയാള്‍ ധൃതിയില്‍ ജീപ്പോടിച്ചുപോയത്രേ. പോലീസ് എത്തിയെങ്കിലും അതിക്രമിച്ചു കയറിയവര്‍ രക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് അധികൃതര്‍ പൊലീസിന് പരാതി നല്‍കി. പിറ്റേന്നു ഡാമില്‍ ചത്തുപൊങ്ങിയ മത്സ്യത്തെ പോലീസിന്റെ സാന്നിധ്യത്തില്‍ ഫിഷറീസ് വകുപ്പിന് പോസ്റ്റ് മോര്‍ട്ടത്തിനു കൈമാറി. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചു.

Related posts